AI generated image
തൊഴില്‍ പീഡനും ജോലി സമ്മര്‍ദം മൂലമുളള ആത്മഹത്യയും വാര്‍ത്തകളില്‍ നിറയുമ്പോള്‍ വ്യത്യസ്തമായൊരു രാജിക്കത്ത് സൈബറിടത്ത് ശ്രദ്ധേനടുകയാണ്. വെറും ഏഴ് വാക്കിലൊതുങ്ങുന്ന രാജിക്കത്ത് കാഴ്ച്ചയില്‍ കൗതുകകരമാണെങ്കിലും അതിലൊളിഞ്ഞിരിക്കുന്ന മാനസിക സമ്മര്‍ദം ദേഷ്യം നിരാശയടക്കമുളള വികാരങ്ങള്‍ വളരെ വലുതാണെന്ന് പറയുകയാണ് സോഷ്യല്‍ ലോകം. രാജിക്കത്തെഴുതിയ വ്യക്തിയുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമാണ് കത്തിന്‍റെ ചിത്രം റെഡ്ഡിറ്റില്‍ പങ്കുവച്ചത്. ചിത്രം വൈറലായതോടെ അതെഴുതിയ ആളെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് കമന്‍റുമായെത്തുന്നത്.
കത്തെഴുതിയതാരാണെന്നോ ..ജോലി സ്ഥലമോ സന്ദര്‍ഭമോ സഹപ്രവര്‍ത്തകന്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമല്ല. സുഹൃത്തിന്‍റെ രാജിക്കത്തിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് റെഡ്ഡിറ്റ് ഉപഭോക്താവ് കുറിച്ചതിങ്ങനെ...'ഞങ്ങളുടെ പുതിയ ജീവനക്കാരന്‍ ജോലിക്ക് വന്നില്ല, അവന്‍റെ മേശപ്പുറത്ത് നിന്ന് ഞങ്ങള്‍ക്ക് ഇത് കിട്ടി'. രാജിക്കത്തിലുണ്ടായിരുന്നത് ഇത്രമാത്രം 'ചാരിറ്റി അക്കൗണ്ടിങ് എനിക്ക് പറ്റില്ല, ഞാന്‍ പോകുന്നു' (Charity accounting isn't for me. I quit)'. പറ്റില്ലെന്ന് തോന്നിയാല്‍ നിര്‍ത്തി പോകുന്നതാണ് നല്ലതെന്ന് പോസ്റ്റ് കണ്ട് ചിലര്‍ അഭിപ്രായപ്പെട്ടു. രണ്ടും കല്‍പ്പിച്ച് ഇത്തരം തീരുമാനമെടുക്കാനും നല്ല മനോധൈര്യം വേണമെന്നായിരുന്നു മറ്റുചിലരുടെ അഭിപ്രായം. അതേസമയം ഓഫീസ് ജോലിക്ക് ചില മാനദണ്ഡങ്ങളൊക്കെയുണ്ട്. നിര്‍ത്തി പോകുമ്പോഴും അത് പാലിക്കണം, രാജിക്കത്തിന് അതിന്‍റേതായ രീതിയുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. രസകരമായ രാജിക്കത്തിന് കയ്യടിക്കുന്നവരും നിരവധിയാണ്.
അതേസമയം കോട്ടയം കഞ്ഞിക്കുഴിയില്‍ യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചതിന് കാരണം ജോലി സമ്മർദ്ദമെന്ന് നിഗമനത്തില്‍ പൊലീസ്. 23കാരനായ ജേക്കബ് തോമസ് കാക്കാനാട് പ്രവർത്തിക്കുന്ന ഐടി കമ്പനിയിലെ കംപ്യൂട്ടർ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. ജോലി സമ്മർദ്ദം താങ്ങാൻ ആകുന്നില്ലെന്ന് മരിക്കുന്നതിന് മുൻപ് ജേക്കബ് അമ്മക്ക് വീഡിയോ സന്ദേശം അയച്ചിരുന്നതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.