scottish-woman-love-story

Photo Credit; AI GENERATED IMAGE

ഇന്നത്തെ കാലഘട്ടത്തിൽ ഡേറ്റിംഗ് ആപ്പുകൾ നിരവധിയാണ്. അത് ഉപയോ​ഗിക്കുന്ന ആൾക്കാരുടെ എണ്ണവും വലിയ അളവിൽ വർധിച്ചിട്ടുണ്ട്. ഡേറ്റിംഗ് ആപ്പായ ടിന്‍ഡറിലൂടെ ഒരു യുവാവിനെ പരിചയപ്പെട്ട സ്‌കോട്‌ലാന്‍ഡ് സ്വദേശിയായ യുവതിയെപ്പറ്റിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലാകെ ചർച്ച. ഇരുവരും തമ്മിലെ പ്രണയബന്ധം വിവാഹത്തിലേക്കെത്തണമെന്ന ആ​ഗ്ര​ഹത്തിലായിരുന്നു ആ പെൺകുട്ടി. 

വിവാഹ കാര്യങ്ങൾ പറഞ്ഞുറപ്പിക്കാനായി, കാമുകന്റെ പിതാവിനെ കാണുന്നതിനിടെ യുവതി നേരിടേണ്ടി വന്ന അപ്രതീക്ഷിത അനുഭവമാണ് ചർച്ചയാകുന്നത്. കാമുകൻ വിളിച്ചതനുസരിച്ച്, അടുത്തുള്ള ഒരു ബാറിലേക്കാണ് അവളെത്തിയത്. അവിടെവെച്ച് കാമുകന്‍ തന്റെ പിതാവിനെ അവൾക്ക് പരിചയപ്പെടുത്തി. എന്നാൽ, കാമുന്റെ പിതാവിനെ കണ്ടതോടെ ആ പെൺകുട്ടി ആകെ കൺഫ്യൂഷനിലായി. കാരണം മറ്റൊന്നുമല്ല. കാമുകന്റെ അച്ഛന്‍ അവളുടെ മുന്‍ കാമുകനായിരുന്നു. 

യുവതി തനിക്കുണ്ടായ വിചിത്രമായ അനുഭവം പങ്കുവെച്ചത് റിലേറ്റിവലി ബ്ലോണ്ട് എന്ന പോഡ്കാസ്റ്റിലൂടെയാണെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോഴത്തെ കാമുകന്റെ അച്ഛനുമായി കഴിഞ്ഞ ക്രിസ്മസിലാണ് ഞാന്‍ ഡേറ്റ് ചെയ്തിരുന്നത്. എന്നാല്‍, ഇപ്പോഴത്തെ കാമുകന്റെ പിതാവിന്റെ യഥാര്‍ത്ഥ ഐഡന്റിറ്റിയെയും, അന്ന് പ്രായം കുറഞ്ഞ പോലെ തോന്നിച്ചതിനെയും കുറിച്ച് ഒരു പിടിയും കിട്ടുന്നില്ല. അവര്‍ പോഡ്കാസ്റ്റില്‍ വ്യക്തമാക്കി. നാണക്കേട് മൂലം ഈ ബന്ധം എങ്ങനെ തുടരും എന്ന ആശയക്കുഴപ്പത്തിലാണ്  യുവതി.

ENGLISH SUMMARY:

Scottish Woman's Meet With Boyfriend's Parents Takes Awkward Turn