A drone view shows workers during recovery efforts at the site of the collapsed Jet Set nightclub in Santo Domingo, Dominican Republic, April 9, 2025. REUTERS/Ricardo Arduengo

A drone view shows workers during recovery efforts at the site of the collapsed Jet Set nightclub in Santo Domingo, Dominican Republic, April 9, 2025. REUTERS/Ricardo Arduengo

ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പ്രശസ്ത നിശാക്ലബിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 184 പേര്‍ മരിച്ചു. സാന്‍റോ ഡൊമിങ്കോയിലെ ജെറ്റ് സെറ്റ് നിശാക്ലബിലാണ് ദുരന്തമുണ്ടായത്. അപകടസമയത്ത് 300 പേരോളം ക്ലബിനുള്ളില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാത്രിയുണ്ടായ ദാരുണ അപകടത്തില്‍ ഗായകന്‍ റൂബി പെരെസും കൊല്ലപ്പെട്ടു. റൂബിയാണ് അപകട ദിവസം സംഗീതനിശ നടത്തിയത്. 

Rescue workers use sheets as they recover bodies from the rubble at the Jet Set nightclub after its roof collapsed two nights prior during a merengue concert in Santo Domingo, Dominican Republic, Wednesday, April 9, 2025. (AP Photo/Ricardo Hernandez)

തകര്‍ന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ പുരോഗമിക്കുകയാണെന്നും മൃതദേഹങ്ങള്‍ വീണ്ടെടുത്ത് മോര്‍ച്ചറികളിലേക്ക് മാറ്റുകയാണെന്ന്  ഔദ്യോഗിക വക്താവ് അറിയിച്ചു. ജീവനോടെ ആരെങ്കിലും അവശിഷ്ടങ്ങള്‍ക്കടിയില്‍ ഉണ്ടോയെന്ന് അറിയുന്നതിനായി തിരച്ചിലിന് സ്നിഫര്‍ നായകളെയും ഉപയോഗിക്കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ജോസ് ലൂയി ഫ്രൊമറ്റ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുന്നതിനായി പ്യുര്‍ട്ടോ റിക്കോയില്‍ നിന്നും ഇസ്രയേലില്‍ നിന്നും വിദഗ്ധര്‍ എത്തിയിട്ടുണ്ട്. 

സൂനാമിയടിച്ചതാണെന്ന് കരുതിയെന്നാണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടൊരാള്‍ പ്രാദേശിക വാര്‍ത്താ ചാനലിനോട് പ്രതികരിച്ചത്. മേല്‍ക്കൂരയില്‍ നിന്നുള്ള പൊടി   കഴിച്ചു കൊണ്ടിരുന്ന മദ്യത്തിലേക്ക് വീണപ്പോഴാണ് മുകളിലേക്ക് നോക്കിയത് . തൊട്ടുപിന്നാലെ ഒരു കല്ല്  ടേബിളില്‍ വീണു. നേരം കളയാതെ പുറത്തുചാടിയതിനാല്‍ രക്ഷപ്പെട്ടെന്ന് സംഗീതപരിപാടിക്കെത്തിയ  ഐറിസെന്ന പറഞ്ഞു . വലിയ ഭൂമികുലുക്കം പോലെയാണ് തോന്നിയത് .പിന്നാലെ  മേല്‍ക്കൂര ഇടിഞ്ഞു വീണെന്നും  അവര്‍ കൂട്ടിച്ചേര്‍ത്തു. 

മരിച്ചവരില്‍ മുന്‍ മേജര്‍ ലീഗ് ബേസ്ബോള്‍ താരം ഒക്ടാവിയോ ഡോട്ടലും നെല്‍സി ക്രൂസുമടക്കമുള്ള പ്രമുഖരുണ്ട്. അതേസമയം, അപകടം നടന്ന സമയത്ത് ക്ലബിനുള്ളില്‍ അഞ്ഞൂറിനും ആയിരത്തിനുമിടയില്‍ ആളുകള്‍ ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ENGLISH SUMMARY:

A roof collapse at Jet Set nightclub in Santo Domingo killed 184, including singer Ruby Perez. Rescue operations continue with help from international experts.