bengal-tiger-news

AI Generated Image

TOPICS COVERED

ലൈസന്‍സില്ലാതെ അനധികൃതമായി കടുവകളെ വീട്ടില്‍ വളര്‍ത്തിയ 71കാരന്‍ അറസ്റ്റില്‍. ഏഴു ബംഗാള്‍ കടുവകളെയാണ് കാള്‍ മൈക്കിള്‍ വീട്ടില്‍ വളര്‍ത്തിയത്. യുഎസിലെ നെവാഡയിലാണ് സംഭവം. കാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടുവകളെ വളര്‍ത്തുന്ന വിവരം നേരത്തെ ലഭിച്ചിരുന്നു. ഇതനുസരിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും കാള്‍ വകവച്ചില്ലെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി അദ്ദേഹം നിയമം ലംഘിക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. 

മുന്നറിയിപ്പുകള്‍ ലംഘിച്ചും കടുവ വളര്‍ത്തല്‍ തുടര്‍ന്നതോടെ പൊലീസ് വീട്ടിലെത്തി. ലൈസന്‍സില്ലെന്നത് സ്ഥിരീകരിച്ച് അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി. ഇതോടെ കാള്‍ എതിര്‍ത്തു. തോക്ക് ചൂണ്ടി പൊലീസിന് നേരെ ഭീഷണിയായി. പിന്നാലെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. 

കടുവകളുമായി മൈക്കിള്‍ ദിവസവും അടുത്തുളള മരുഭൂമി പ്രദേശത്ത് നടക്കാന്‍ പോകുമായിരുന്നു. കടുവകളുമായി ഇടപഴകാന്‍ അയല്‍ക്കാരെയും അനുവദിച്ചിരുന്നു. ഈ കാഴ്ച്ചകളെല്ലാം മൈക്കിള്‍ തന്‍റെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. കടുവകള്‍ തന്റെ മക്കളാണെന്നും അവയുടെ സാന്നിധ്യം തനിക്ക് വളരെയധികം സന്തോഷവും സമാധാനം നല്‍കുന്നുവെന്നുമാണ് മൈക്കിള്‍ പറഞ്ഞത്. 

താന്‍ പോസ്റ്റ്​ട്രൊമാറ്റിക് സ്ട്രസ് ഡിസോര്‍ഡര്‍ രോഗിയാണെന്നും അതുകൊണ്ട് വൈകാരിക പിന്തുണ നല്‍കുന്ന കടുവകളെപ്പോലെയുളള മൃഗങ്ങളെ വളര്‍ത്താന്‍ വെറ്ററന്‍സ് അഫയേഴ്‌സ് വകുപ്പിലെ ഒരു ഡോക്ടര്‍ തനിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നുമാണ് മൈക്കിളിന്‍റെ വാദം. 

ENGLISH SUMMARY:

71 Year old man was arrested last week after authorities seized seven tigers from his property