20 വര്‍ഷത്തിലധികമായി ന്യൂസിലാന്റ് ഹാമിൽട്ടൺനിൽ മാർത്തോമാ സഭയെ പ്രതിനിധീകരിച്ച ഹാമിൽട്ടൺ മാർത്തോമാ കോൺഗ്രിഗേഷൻ ട്രിനിറ്റി മാർത്തോമ്മാ ഇടവകയായി ഉയർത്തപ്പെട്ടു. മലേഷ്യ- സിങ്കപ്പൂർ-ഓസ്ട്രേലിയ-ന്യൂസിലാൻഡ് ഭദ്രാസന അധിപൻ റൈറ്റ് റവ. ഡോ. ഗ്രീഗറിയോസ് മോർ സ്‌തെഫനോസ് എപ്പിസ്കോപ്പ ട്രിനിറ്റി മാർത്തോമ്മാ ചർച്ചിന്റെ ഉദ്ഘാടനവും ആദ്യ വിശുദ്ധ കുർബാന ശുസ്രൂഷയും നിർവഹിച്ചു. റെവ.സാബു സാമുവേൽ അധ്യക്ഷനായി.
ഇടവക ദിനവും, സീനിയർ സിറ്റിസെൻസിനെ ആദരിക്കലും, തിരുമേനിയുടെ ജന്മദിനാഘോഷവും നടത്തി. റെവ. സാബു സാമുവേൽ ഇടവക വികാരിയായും അനോജ് പി.കുര്യൻ ഇടവക സെക്രട്ടറി ആയും പ്രവർത്തിക്കുന്നു. വൈസ് പ്രസിഡന്റ് ജോർജ് ചെറിയാനും, ട്രസ്റ്റീ ജോജി വർഗ്ഗീസും മറ്റ് കമ്മിറ്റി അംഗങ്ങളും ചേർന്ന് തിരുമേനിയെ സ്വീകരിച്ചു.