ഫ്രാന്‍സിസ് പാപ്പയുടെ അവസാന നിമിഷങ്ങളും അവസാന വാക്കുകളും പങ്കുവച്ച് വത്തിക്കാന്‍. ഈസ്റ്റര്‍ ദിനത്തില്‍ അപ്പസ്തോലിക് ആശീര്‍വാദത്തിനുശേഷം പോപ് മൊബീലില്‍ നടത്തിയ അവസാന യാത്രയില്‍ തന്നെ പ്രോത്സാഹിപ്പിച്ച തന്റെ പേഴ്സണല്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് മാസിമിലിയാനോ സ്ട്രഫെത്തിയോട് നന്ദി പറഞ്ഞതായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ അവസാന വാക്കുകളില്‍ ഒന്ന്. 2022 മുതല്‍ സന്തത സഹചാരിയായിരുന്ന സ്ട്രഫെത്തിയോടുള്ള നന്ദിപ്രകടനം.
2021ല്‍ വന്‍കുടല്‍ ശസ്ത്രക്രിയക്ക് നിര്‍ദേശിച്ച് തന്റെ ജീവിത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ മാസിമിലിയാനോ സ്ട്രഫെത്തിയെ 2022മുതല്‍ ഫ്രാന്‍സ് പാപ്പ പേഴ്സണല്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റാക്കി. ഫെബ്രുവരി 14ന് റോമിെല ജമേലി ആശുപത്രിയില്‍ ഫ്രാന്‍സിസ് പാപ്പയെ പരിചരിച്ചതും സ്ട്രാഫെറ്റിയാണ്. 38ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം വത്തിക്കാനിലേക്ക് എത്തിയപ്പോഴും സ്ട്രഫെത്തി താങ്ങായി ഒപ്പം നിന്നു. ഒടുവില്‍ ഈസ്റ്റര്‍ ദിനത്തില്‍ പാപ്പ മൊബീലില്‍ യാത്ര നടത്താന്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് പ്രചോദനം നല്‍കിയതും സ്ട്രാഫെറ്റിയാണ്.
ഈസ്റ്റര്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരക്ക് പാപ്പായ്ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. മെഡിക്കല്‍ സംഘമെത്തി പരിശോധനകള്‍ നടത്തി. തിങ്കളാഴ്ച രാവിലെ ആറരയോടെ പാപ്പയുടെ ആരോഗ്യം കൂടുതല്‍ വഷളായി. ആ സമയത്ത് സ്ട്രഫെത്തിയെ പാപ്പ കൈ ഉയര്‍ത്തി വിടവാങ്ങുന്നു എന്ന ആംഗ്യം കാണിച്ചു. പതിയെ നിത്യജീവനിലേക്ക് പ്രവേശിച്ചു. പാപ്പായുടെ അന്തിനിമിഷങ്ങള്‍ സമാധാനപരമായിരുന്നുവെന്ന് വത്തിക്കാന്‍ അറിയിച്ചു.ഒരുമിച്ച് നടക്കുമെന്ന് വാഗ്ദാനം ചെയ്ത ഫ്രാന്‍സിസ് പാപ്പ തന്റെ അവസാനയാത്രയിലും ആ വാക്ക് പാലിച്ചു.
അന്‍പതുകാരനായ സ്ട്രഫെത്തി 2002മുതല്‍ വത്തിക്കാനിലെ ആരോഗ്യകാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു. റോമിലെ ജമേലി ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍യൂണിറ്റിലെ നഴ്സായിരുന്നു മാസിമിലിയാനോ സ്ട്രഫെത്തി. എട്ടുവര്‍ഷം ജമേലി ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു. ഫ്രാന്‍സിസ് പാപ്പായുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിച്ച നഴ്സ്. ഒടുവില് മാസിമിലിയാനോ സ്ട്രഫെത്തിയോട് നന്ദി പറഞ്ഞ്, കൈവീശി, ഫ്രാന്‍സിസ് പാപ്പ വിടപറയുമ്പോള്‍ സ്ട്രഫെത്തിെക്ക് അത് ഹൃദയവേദനയുടെ കാലഘട്ടം.