ഇസ്‍ലാം മതവിശ്വാസികളുടെ പുണ്യകേന്ദ്രങ്ങളിലൊന്നാണ് സൗദി അറേബ്യയിലെ മദീന. 622 സിഇയില്‍ പ്രവാചകന്‍ മുഹമ്മദ് നബി മക്കയില്‍ നിന്നും മദീനയിലേക്ക പലായനം ചെയ്തെന്നും പിന്നീട് ഇസ്‍ലാം മതത്തിന്‍റെ തുടക്കവുമായെല്ലാം മദീന ബന്ധപ്പെട്ടിരിക്കുന്നു. ഈ മദീനയില്‍ 150 കോടി ടണ്‍ അമൂല്യമായ മൂലകങ്ങള്‍ കണ്ടെത്തിയതായാണ് പുതിയ റിപ്പോര്‍ട്ട്. ആണവ ബോംബുകളിലും ആണവനിലയങ്ങളിലും ഉപയോഗിക്കുന്ന യുറേനിയത്തിന്‍റെ വന്‍ നിക്ഷേപവും പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്.
മദീനയില്‍ ജബല്‍ സയീദ് പ്രോജക്റ്റിനായി നടത്തിയ പര്യവേഷണത്തിലാണ് 110 മില്യണ്‍ ടണ്‍ മൂലകങ്ങളുടെ വന്‍ ശേഖരം കണ്ടെത്തിയത്.
ഇറാന്‍ അമേരിക്കന്‍ യുദ്ധത്തില്‍ ഇറാന്‍ വന്‍തോതില്‍ ആക്രമിക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി. ഇറാന്‍റെ ആണവ നയത്തിനെതിരായാണ് അമേരിക്കന്‍ ആക്രമണം. എന്നാല്‍ സൗദിയിലെ യുറേനിയം നിക്ഷേപം ഖനനത്തിലേക്ക് കടന്നാല്‍ ഇറാനെ കൂടുതല്‍ പ്രകോപിപ്പിച്ചേക്കാം എന്ന് രാജ്യാന്തര നിരീക്ഷകര്‍ വിലയിരുത്തുന്നു.
മദീന പ്രദേശത്ത് ഖനനം നടത്തുന്നതിന് സൗദി ഭരണകൂടത്തിന് വിശ്വാസികളുടെ പ്രതിഷേധവും നേരിടേണ്ടി വന്നേക്കാം എന്നും നിരീക്ഷണമുണ്ട്.