TOPICS COVERED

കുട്ടികള്‍ക്ക് അവരുടെ വളര്‍ച്ചാഘട്ടങ്ങളില്‍ ആവശ്യമായ പോഷകങ്ങള്‍ കൃത്യമായ അളവില്‍ ലഭിക്കേണ്ടതുണ്ട്.അവരുടെ ബുദ്ധിവളര്‍ച്ചയ്ക്കും ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഇത് വളരെ അത്യാവശ്യവുമാണ്.

കുട്ടികളുടെ ഭക്ഷണത്തിൽ മുട്ട, മത്സ്യം, ചിക്കൻ തുടങ്ങിയവ ഉൾപ്പെടുത്തണം. അവയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷിയിൽ പ്രധാന പങ്കു വഹിക്കുന്ന ശ്വേതാണുക്കളുടെ എണ്ണവും വളർച്ചയും കൂട്ടുന്നതിൽ ഇത്തരം മാംസാഹാരങ്ങൾക്ക് പങ്കുണ്ട്. അവയിൽ ധാരാളം സിങ്ക്, വൈറ്റമിൻ ബി, വൈറ്റമിൻ എ തുടങ്ങിയവയുമുണ്ട്. മാംസാഹാരത്തിൽ ഹൃദയ സംരക്ഷണം കൂട്ടുന്ന ഒമേഗ-3 ഫാറ്റി ആസിഡും ധാരാളം അടങ്ങിയിട്ടുണ്ട്. ഇലക്കറികൾ, കാബേജ്, ബ്രൊക്കോളി, ബ്രസൽസ്: രക്തം വർധിക്കാനും വൈറ്റമിൻ എ, സി, കെ എന്നിവയും മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം എന്നിവയും വർധിക്കാനും സഹായിക്കുന്നു. ബ്ലൂബറി (ഞാവൽ പഴം), ബ്ലാക്ക് ബറി (ഞാറപ്പഴം), സ്ട്രോബറി, റാസ്പ് ബറി, ക്രാൻ ബറി എന്നിവയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു.

 ഭക്ഷണം പാകം ചെയ്യുമ്പോള്‍ മഞ്ഞള്‍ ചേര്‍ക്കുന്നതും നല്ലതാണ്. മഞ്ഞളിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. മഞ്ഞളിനു ശരീരത്തിന്റെ പ്രതിരോധ ശക്തി വളരെയധികം കൂട്ടാൻ കഴിയും.ഇവയ്ക്കു പുറമേ ശരിയായ ഉറക്കവും ഊർജസ്വലമായ ജീവിതരീതിയും കൃത്യമായ വാക്സിനേഷനുകളും നമ്മുടെ കുട്ടികളുടെ പ്രതിരോധശേഷി വർധിപ്പിക്കും.

Are Children Feeling Weak? Here’s What to Focus on in Their Diet: