Happy-old-couple

TOPICS COVERED

വിവാഹിതരായ പുരുഷന്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത. വിവാഹം കഴിക്കാത്തവരെ അപേക്ഷിച്ച് വിവാഹിതരായ പുരുഷന്‍മാര്‍ പ്രായമാകുമ്പോള്‍ മെച്ചപ്പെട്ട ശാരീരിക മാനസിക ആരോഗ്യം പുലര്‍ത്തുമെന്ന് പുതിയ പഠനം. ടോറന്‍റെോ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.മധ്യവയസ്കരും പ്രായമായവരുമുള്‍പ്പെടുന്ന ഏഴായിരത്തോളം കാനഡക്കാരിലാണ് പഠനം നടത്തിയത്. ഇന്‍റര്‍ നാഷണല്‍ സോഷ്യല്‍ വര്‍ക്ക് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

2011 നും 2018നും ഇടയിലാണ് വിവരങ്ങള്‍ ശേഖരിച്ചത്.ശേഖരിച്ച വിവരങ്ങള്‍ പ്രകാരംആരൊക്കെയാണ് ഉത്തമ വാര്‍ധക്യം നയിക്കുന്നതെന്ന് കണ്ടെത്തി. ഉയര്‍ന്ന തോതിലുള്ള സന്തോഷമനുഭവിക്കുന്നവരെയും ശാരീരിക മാനസികാരോഗ്യമുള്ളവരെയുമാണ് ഉത്തമ വാര്‍ധക്യത്തിലൂടെ കടന്ന് പോകുന്നവരായി ഗവേഷകര്‍ കണക്കാക്കിയത്. ഉത്തമ വാര്‍ധക്യം നയിക്കുന്നവില്‍ കൂടുതലും വിവാഹിതരായ പുരുഷന്‍മാരാണെന്നായിരുന്നു കണ്ടെത്തല്‍.

ചിട്ടയായ ജീവിതശൈലി പിന്തുടരാനും പുകവലി, മദ്യപാനം തുടങ്ങിയവ ഉപേക്ഷിക്കാനും ജീവിത പങ്കാളികള്‍ നല്‍കുന്ന പ്രോത്സാഹനം കാരണമാകാം വിവാഹിതരായവര്‍ വാര്‍ധക്യത്തില്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ കാരണമെന്നാണ് ഗവേഷകരുടെ നിഗമനം. എന്നാല്‍ വിവാഹം സ്ത്രീകളുടെ കാര്യത്തില്‍ വാര്‍ധക്യം മികച്ചതാകാന്‍ സ്വാധീനം ചെലുത്തുന്നില്ല എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ENGLISH SUMMARY:

As per study,Married men enjoy better health when they are old.