മിനിസ്ക്രീൻ പരമ്പരകളിലൂടെയും വ്ലോഗുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതമായ താരമാണ് ലിന്റു റോണി. ഭര്‍ത്താവിനും മകനുമൊപ്പം യുകെയിൽ സ്ഥിരതാമസമായ താരം കുടുംബ വിശേഷങ്ങള്‍ സ്ഥിരം വ്ലോഗില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് ബ്രെസ്റ്റ് കാന്‍സര്‍ വന്ന കാര്യം വിവരിക്കുകയാണ് താരം. ചെറിയൊരു മുഴയില്‍ നിന്ന് തുടങ്ങിയത് പിന്നെ ഒരു ചെറിയ ബോള്‍പോലെ ഉരുളുന്നത് തനിക്ക് അറിയാന്‍ കഴിഞ്ഞെന്നും അത് കാന്‍സിറിലേക്ക് രൂപപ്പെട്ടുവെന്നും താരം പറയുന്നു. 

ലിന്‍റുവിന്‍റെ വാക്കുകള്‍

ലെവിക്കുട്ടന്‍ പിറന്ന് കഴിഞ്ഞ് മൂന്നാമത്തെ മാസം മുതല്‍ ആര്‍ത്തവം പുനരാരംഭിച്ചിരുന്നു. എന്നാൽ രണ്ട് മൂന്ന് മാസത്തിന് ശേഷം അത് നിലച്ചു. പിന്നാലെ ബ്രെസ്റ്റില്‍ ചെറിയ ഒരു പിംപിള്‍ പോലെ ഒരു മുഴയും കണ്ടു. ആർത്തവം നിലച്ചതും ബ്രെസ്റ്റിലെ മുഴയുമെല്ലാം  വീണ്ടും ഗർഭിണിയാണോ എന്ന സംശയം ഉണ്ടാക്കി . ടെസ്റ്റ് ചെയ്ത നോക്കിയപ്പോൾ റിസൾട്ട് നെഗറ്റീവ് ആയിരുന്നു. നാട്ടിൽ നിന്നും ഫെബ്രുവരിയോടെ തിരിച്ച് യുകെയില്‍ എത്തിയപ്പോഴേക്കും ബ്രെസ്റ്റിലെ മുഴ വലുതായി. ഒരു ചെറിയ ബോള്‍പോലെ ഉരുളുന്നത് തനിക്ക് അറിയാൻ കഴിഞ്ഞു. യുകെയിൽ തന്നെ ഡോക്ടറെ കണ്ടു, പത്ത് ദിവസത്തേക്ക് മെഡിസിന്‍ കഴിച്ചു. ആദ്യം ഡോക്ടർ പറഞ്ഞത് എന്തെങ്കിലും ഹോര്‍മോണ്‍ വ്യത്യാസം കൊണ്ട് സംഭവിച്ചതാവും എന്നാണ്. എന്നാൽ മെഡിസിന്‍ എടുത്തിട്ടും കുറവുണ്ടായില്ല. വീണ്ടും ഡോക്ടറെ ചെന്ന് കണ്ടപ്പോള്‍ ഇത് കാന്‍സര്‍ ആണെന്ന സംശയം ഉള്ളതായി പറഞ്ഞു. അത് കേട്ട നിമിഷം തകര്‍ന്നു പോയി. പിന്നീട് ചികിത്സ തുടർന്നത് പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണ്. ആദ്യം മുതൽ എല്ലാ ടെസ്റ്റും ചെയ്തു. ലെവിക്കുട്ടനെ തന്നിട്ട് ദൈവം എന്തിനാണ് ഇങ്ങനെ ക്രൂരത ചെയ്യുന്നത് എന്ന് തോന്നിയെങ്കിലും, ഒന്നും സംഭവിക്കില്ല എന്ന വിശ്വാസവും എനിക്ക് ഉണ്ടായിരുന്നു. 

സഹോദരന്റെ വേർപാടോടെ അച്ഛനും അമ്മയും ഒരുപാട് തകര്‍ന്ന് പോയതാണ്. എനിക്ക് കൂടെ എന്തെങ്കിലും സംഭവിച്ചാല്‍ അവരെങ്ങനെ സഹിക്കും എന്നൊക്കെയായിരുന്നു ചിന്ത. എന്നാൽ സ്‌കാനിങ് കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഒരു ധൈര്യം തോന്നി. എന്ത് വന്നാലും നേരിടും എന്ന്  ഉറപ്പിച്ചിരുന്നു. റിസൾട്ട് വന്നപ്പോൾ ഭയപ്പെടാനൊന്നുമില്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ തന്നെ ആശ്വാസമായി. കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ട്രീറ്റ്‌മെന്റ് എടുത്തത് കൊണ്ട് തന്നെ രോഗത്തില്‍ നിന്ന് വിമുക്തി നേടി. 

ENGLISH SUMMARY:

Lintu Rony, a mini-screen actress, recently shared her personal journey with breast cancer. She recounted discovering a small lump in her breast, which was later diagnosed as cancerous. In her testimony, Lintu emphasized the importance of early detection and regular health check-ups. She also expressed gratitude for the support she received during her treatment and highlighted the significance of staying positive throughout such challenging times