morning-orange

TOPICS COVERED

രാത്രി മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതിരിക്കുന്നതുകൊണ്ടുതന്നെ രാവിലത്തെ ഭക്ഷണം ശരീരത്തിന് വളരെ പ്രാധാനമാണ്. ആന്തരികാവയവങ്ങവുടെ പ്രവര്‍ത്തനത്തെയും മെറ്റബോളിസത്തെയും സ്വാധീനിക്കുന്നതില്‍ രാവിലെ കഴിക്കുന്ന ഭക്ഷണത്തിന് വലിയപങ്കുണ്ട്.

എന്നാല്‍ രാവിലെ ഒഴിഞ്ഞ വയറ്റില്‍ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധ വേണം. ഈ ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിച്ചാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

1.കാപ്പി

വെറുംവയറ്റിൽ കാപ്പി കുടിക്കുന്നത് ആമാശയത്തിലെ ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കുകയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

2.എരിവുള്ള ഭക്ഷണങ്ങൾ

എരിവുള്ള ഭക്ഷണങ്ങളും രാവിലെ കഴിക്കുന്നത് വയര്‍ എരിച്ചിലിനും ദഹനക്കേടിനും കാരണമാകും.

3.സിട്രസ് പഴങ്ങള്‍

ഓറഞ്ച് ഉള്‍പ്പെടെയുള്ള സിട്രസ് പഴങ്ങളില്‍ ആസിഡ് അടങ്ങിയിരിക്കുന്നതുകൊണ്ട് രാവിലെ കഴിക്കുന്നത് ഒഴിവാക്കാം.

4.കാര്‍ബണേറ്റഡ് ഡ്രിങ്ക്സ്

സെവനപ്പ്, പെപ്സി, കൊക്കോ കോള ഉള്‍പ്പെടെയുള്ള കാര്‍ബണേറ്റഡ് ഡ്രിങ്ക്സ് ഗ്യാസ്ട്രബിള്‍, അസിഡിറ്റി മുതലാവയ്ക്ക് കാരണമാകും.

5.പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍

ഇത്തരം ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ കൂട്ടുകയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

6.വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പ് കൂടുതലാണ്. ഇത്തരം ഭക്ഷണങ്ങള്‍ രാവിലെ കഴിക്കുന്നത് ദഹക്കേടിനും കാരണമായേക്കും.

7.പ്രൊസസ്ഡ് ഫുഡ്

ഇത്തരം ഭക്ഷണങ്ങളിൽ പലപ്പോഴും പ്രിസർവേറ്റീവുകൾ, അഡിറ്റീവുകൾ, കൃത്രിമ ചേരുവകൾ എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്, ഇത് വയറിന് ബുദ്ധിമുട്ടുണ്ടാക്കും

8. പാലുൽപ്പന്നങ്ങൾ

പാലുൽപ്പന്നങ്ങൾ ചിലരില്‍ ദഹിനക്കേടിന് കാരണമാകും.അതുകൊണ്ട് ഒഴിഞ്ഞ വയറില്‍ പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കുന്നവരും ശ്രദ്ധിക്കണം.

ENGLISH SUMMARY:

Eight Food Items To Avoid On An Empty Stomach