കേരളത്തിലെ ഇറച്ചിക്കോഴികളിൽ മരുന്നുകളെ മറികടക്കുന്ന അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ച് ഐ.സി.എം.ആർ. ആന്റിമൈക്രോബിയൽ പ്രതിരോധം എന്ന ഈ അവസ്ഥ തെലങ്കാനയിൽ നിന്നുള്ള സാമ്പിളുകളിലും കണ്ടെത്തിയിട്ടുണ്ട്. പൗൾട്രി ഫാമുകളിൽ കോഴിവളർത്തലിന് ആന്റിബയോട്ടിക്കുകൾ വ്യാപകമായി ഉപയോഗിക്കുന്നതാണ് കാരണമെന്നാണ് കണ്ടെത്തൽ.

ഈ സാമ്പിളുകളിൽ മരുന്നുകളെ അതിജീവിച്ച ബാക്റ്റീരിയകളുടെ പട്ടിക ഐ.സി.എം.ആർ തയ്യാറാക്കി. ന്യുമോണിയക്ക് കാരണമാകുന്ന ക്ലബ്സില്ല ന്യുമോണിയ സ്റ്റഫലോകോക്കസ്  ഉൾപ്പെടെയുള്ള അപകടകാരികളായ ബാക്റ്റീരിയകളുടെ പേരുകൾ പട്ടികയിൽ ഉണ്ട്. വയറിളക്ക രോഗങ്ങള്‍ക്ക് കാരണമാകുന്ന ഇ-കോളി, ത്വക് രോഗങ്ങള്‍ക്ക് കാരണമാകുന്ന സ്റ്റഫലോകോക്കസ് എന്നീ ബാക്റ്റീരിയകളും പട്ടികയിൽപ്പെടുന്നു. പല ബാക്റ്റീരിയകളും പാകം ചെയ്താലും നിലനിൽക്കുന്നവയുമാണ്. 

കേരളത്തെ മൂന്ന് സോണുകളായി തിരിച്ച് നടത്തിയ പഠനത്തിൽ തെക്കൻ മേഖലയിലെ സാംപിളുകളിലാണ് ആന്റിമൈക്രോബിയൽ പ്രതിരോധം കൂടുതലായി കണ്ടെത്തിയത്. കോഴിവിസർജ്യം ശേഖരിച്ച് ഡിഎൻഎ വേർതിരിച്ച് നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ ആരോഗ്യമേഖലയ്ക്കും വെല്ലുവിളിയാവുകയാണ്. ഈ ബാക്‌ടീരിയകൾ വരുത്തുന്ന അസുഖങ്ങളിൽ മരുന്നുകൾ ഫലിക്കാതെ ആകുന്നതോടെ ചികിത്സ പ്രതിസന്ധിയിലാകും.

ഐ.സി.എം.ആ​റി​ലെ ശാ​സ്​​ത്ര​ജ്ഞ​ൻ ഡോ. ​ഷോ​ബി വേ​ളേ​രി​യു​ടെ​ നേ​തൃ​ത്വ​ത്തി​ൽ അ​ജ്​​മ​ൽ അ​സീം, പ്രാ​ർ​ഥി സാ​ഗ​ർ, എ​ൻ സം​യു​ക്​​ത​കു​മാ​ർ റെ​ഡ്ഡി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ പ​ഠ​നം ന​ട​ത്തി​യ​ത്. ഐസിഎംആ​ർ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ന്യൂ​ട്രീ​ഷ്യ​നി​ലെ ഡ്ര​ഗ്​​സ്​ സേ​ഫ്​​റ്റി ഡി​വി​ഷ​ൻ രാജ്യാന്തര​ ജേ​ണ​ലി​ൽ ഈ ​പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ENGLISH SUMMARY:

should be afraid to eat broiler; ICM R released the study