thyroid-healthy-food

ശരീരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥികളിലൊന്നാണ് തൈറോയിഡ്. തൈറോയിഡിന്‍റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട് നമ്മുടെ ഭക്ഷണത്തിലൂടെ ലഭിക്കുന്ന അയഡിന്.   തൈറോയ്ഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുന്നതില്‍ ഭക്ഷണത്തിന് സുപ്രധാന പങ്കുണ്ട്. തൈറോയ്ഡ് രോഗങ്ങളെ പ്രതിരോധിക്കാൻ ചില ഭക്ഷണശീലങ്ങള്‍ക്ക് സാധിക്കും..

KOLLAM 2007 DECEMBER 12 : Export quality Cashew nuts inside the  VIJAYALAKSHMI cashew factory Kollam  @ JOSEKUTTY PANACKAL 

KEYWORDS : CASHEW  EXPORT NUT NUTS

.

നട്സ്: പോഷകങ്ങളുടെ കലവറയാണ് കശുവണ്ടിപരിപ്പ്. ഇത് തൈറോയിഡ് രോ​ഗികൾക്ക് നല്ലതാണ്. തൈറോയ്ഡ് ഗ്രന്ഥിക്കാവശ്യമായ സെലിനിയം, സിങ്ക് എന്നിവയുടെ മികച്ച ഉറവിടമാണ് ബ്രസൽ നട്‌സ്. ബ്രസല്‍ നട്സിൽ സെലീനിയം ധാരാളം ഉണ്ടെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചിയ സീഡ്, മത്തങ്ങ വിത്തുകൾ എന്നിവ കഴിക്കുന്നതും നല്ലതാണ്. ഇവയിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ഒരു മികച്ച ലഘുഭക്ഷണം കൂടിയാണ്. ശരീരഭാരം കുറയ്ക്കാൻ ഇവ  സഹായിക്കുന്നു. ഇവയിൽ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. മെറ്റബോളിസം മെച്ചപ്പെടുത്താനും ഇവയ്ക്ക്  കഴിയും.

egg-new

മുട്ട: അയഡിന്‍ ധാരാളമായടങ്ങിയ സ്രോതസ്സുകളിലൊന്നാണ് മുട്ട. തൈറോയ്ഡ് രോഗികൾക്ക് മുട്ടയുടെ മഞ്ഞയും വെള്ളയും കഴിക്കാം. സിങ്ക്, സെലിനിയം, പ്രോട്ടീൻ എന്നിവയെല്ലാം ഇതിലൂടെ ലഭിക്കും. ഇത് അസ്ഥികൾക്ക് ബലം നൽകുകയും ചെയ്യും. 

vegetable

പച്ചക്കറികൾ: വിറ്റാമിൻ സി, നാരുകൾ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവയാൽ സമ്പുഷ്ടമായ തക്കാളി, കാപ്സികം തുടങ്ങിയ പച്ചക്കറികൾ കഴിക്കുന്നത് തൈറോയ്ഡ് രോഗികളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.ഹൈപ്പോതൈറോയിഡിസം ഉള്ള ആളുകള്‍ ബ്രൊക്കോളി, കോളിഫ്‌ളവര്‍, തുടങ്ങിയ പച്ചക്കറികൾ കഴിക്കുന്നതും നല്ലതാണ്. ബീന്‍സ്,  പയറുവര്‍​ഗങ്ങള്‍ എന്നിവയും തൈറോയ്ഡ് രോ​ഗികൾ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിൻ ബി, തുടങ്ങി പല പോഷകങ്ങളുടെയും സമൃദ്ധമായ ഉറവിടമാണിത്.

പരിപ്പ്: പ്രോട്ടീന്‍ കലവറയായ പരിപ്പും ധാന്യങ്ങളും തൈറോയിഡ് ഹോര്‍മോണുകള്‍ ശരീരത്തിലെ എല്ലാ കോശങ്ങളിലും എത്തിക്കാന്‍ സഹായിക്കുന്നു. ഇത് തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ഫലപ്രദമായി നടത്താന്‍ സഹായിക്കുന്നു

നൠയൠയàµ

.

 നെയ്യും വെണ്ണയും: ഹോര്‍മോണുകളുടെ ഉത്പാദനത്തെയും നിയന്ത്രണത്തെയും കൊഴുപ്പ് സ്വാധീനിക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ആവശ്യത്തിന് നെയ്യും വെണ്ണയും  കഴിക്കുന്നത് ഹോര്‍മോണ്‍ ഉത്പാദനത്തിലെ ഏറ്റക്കുറച്ചിലുകളെ നിയന്ത്രിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും

മല്ലി: ഒരു ടീസ്പൂൺ മല്ലി രാത്രി വെള്ളത്തിൽ കുതിരാൻ വച്ച് പിറ്റേദിവസം രാവിലെ ഇത് തിളപ്പിച്ച് അരിച്ച് വെള്ളം കുടിക്കുന്നത് നല്ലതാണ്.

തേങ്ങ: കൃത്രിമ മധുരങ്ങൾ കഴിക്കുന്നതിനു പകരം ചെറിയ ഒരു കഷണം തേങ്ങ കഴിക്കാവുന്നതാണ്.

garlic

വെളുത്തുള്ളി: ഇളം ചൂടുവെള്ളത്തോടൊപ്പം ഒരല്ലി വെളുത്തുള്ളി ചതച്ച് വെറുംവയറ്റിൽ കഴിക്കുന്നത് തൈറോയ്ഡ് പ്രശ്നങ്ങളെ  മാറ്റി നിര്‍ത്തും.

കഫീൻ ഇല്ലാത്ത പാനീയങ്ങളിലൂടെ ശരീരത്തിനാവശ്യമായ ജലാംശം നിലനിർത്തുന്നതിലൂടെ അമിതഭാരം കുറയ്ക്കാനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും സഹായിക്കും. ഹോർമോണുകൾ വേണ്ട അളവിൽ നിലനിർത്താനും കഴിയും. ആരോഗ്യ വിദഗ്ധനെ കണ്ട് തൈറോയ്ഡ് പരിശോധിച്ചശേഷം മാത്രം ആവശ്യമായ  ഭക്ഷണം എത്ര അളവിൽ കഴിക്കണം എന്ന് വിലയിരുത്തുക.

ENGLISH SUMMARY:

foods for thyroid 9 foods that you may add to your diet