food

TOPICS COVERED

വിശപ്പിന്‍റെ വിലയറിയുന്നവര്‍ക്കെ ഭക്ഷണത്തിന്‍റെ വിലയറിയൂ. അങ്ങനെയുള്ളവര്‍ ഭക്ഷണം പാഴാക്കില്ല. എന്നാല്‍ ചിലരാകട്ടെ ആര്‍ത്തി കാരണം പ്ലേറ്റ് നിറയെ വാരിവലിച്ച് വിളമ്പിവയ്ക്കുമെങ്കിലും അത് മുഴുവന്‍ കഴിച്ചു തീര്‍ക്കില്ല. ഇത്തരക്കാര്‍ക്ക് താക്കീക് നല്‍കുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമത്തില്‍ വൈറലാണ്.

ഭക്ഷണം പാഴാക്കിയാല്‍ പിഴയീടാക്കുമെന്നാണ് ഹോട്ടല്‍ ഉടമയുടെ മുന്നറിയിപ്പ്. ഇത് ചൂണ്ടിക്കാട്ടി ഒരു നോട്ടീസ് കടയില്‍ പതിച്ചിട്ടുണ്ട്. ‘ഊണ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. രണ്ടാമത് ചോറ് വാങ്ങുന്നവര്‍ ഇലയില്‍ ബാക്കിവച്ചാല്‍ അഞ്ചു രൂപ അധികം ഈടാക്കുന്നതാണ്. മൂന്നാമത് ചോറ് വാങ്ങുന്നവര്‍ ഇലയില്‍ ബാക്കിവച്ചാല്‍ അന്‍പത് രൂപ അധികം ഈടാക്കുന്നതാണ്. മുകളില്‍ പറഞ്ഞ കാര്യത്തിന് യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകുന്നതല്ല– അച്ചായന്‍’ എന്നാണ് നോട്ടീസിലുള്ളത്.

ഇത് നല്ലൊരു തീരുമാനമാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ‘കൊടുക്കുന്ന ഭക്ഷണത്തിന്റെ വില അറിയുന്നയാൾ ആണ് ഹോട്ടൽ ഉടമ. നല്ല തീരുമാനം ചേട്ടാ’ എന്നാണ് ഒരാളുടെ കമന്‍റ്. ‘ഉചിതമായ തീരുമാനം, ഭക്ഷണം വാങ്ങി ഒരു വിലയുമില്ലാതെ വലിച്ചെറിഞ്ഞിട്ട് പോകുന്നവർക്ക്‌ ഇതൊരു താക്കീത് ആകട്ടെ. ഇനി തിരിച്ചും ചിന്തിക്കണം വായിൽ വയ്ക്കാൻ കൊള്ളാത്ത ഫുഡ് ഉണ്ടാക്കിയിട്ട് നോട്ടീസ് എഴുതി ഒട്ടിച്ചിട്ട് ഒരു കാര്യവുമില്ല. അപ്പോൾ രണ്ടു വശവും ചിന്തിക്കുക’ എന്നാണ് മറ്റൊരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്. 

ENGLISH SUMMARY:

Only those who understand the value of hunger truly appreciate the worth of food. Such individuals will never waste food. However, there are others who, driven by greed, heap their plates with food but fail to finish it. A social media post criticizing such behavior has now gone viral.