ആത്മവിശ്വാസമാണ് ജീവിതവിജയത്തിന്‍രെ കാതല്‍. എന്ത് കാര്യം ചെയ്ത് വിജയിപ്പിക്കണമെങ്കിലും കഴിവും അര്‍പ്പണബോധവും മാത്രംപോരാ, ആത്മവിശ്വാസവും കൂടിയേ തീരു. എന്നെ കൊണ്ട് ഇത് ചെയ്യാന്‍ കലിയും. ഞാന്‍ ചെയ്താല്‍ ഇത് കൂചുതല് മികച്ചതാവും എന്ന് സ്വയം തോന്നാനും സഹപ്രവര്‍ത്തകരേയും ചുറ്റുമുള്ളവരേയും ബോധ്യപ്പെടുത്താനും ആത്മവിശ്വാസം കൂടിയേ തീരു. മാത്രമല്ല അത് ശരീരഭാഷയിലും ചലനങ്ങളിലും വാക്കുകളിലും പ്രതിഫലിക്കുകയും വേണം.
ശരീരഭാഷ
മികച്ച പ്രകടനം കാല്ചവയ്ക്കുന്നതിലൂടെ പ്രഫഷണല്‍ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനും സാധിക്കും. എല്ലാവരുടേയും ശരീരത്തിന് ഒരു ഭാഷയുണ്ട്. നിങ്ങള്‍ അലസനാണോ, മിടുക്കനാണോ എന്നെല്ലാം ശരീരഭാഷയിലൂടെ തന്നെ മനസിലാക്കാന്‍ സാധിക്കും. നിങ്ങളുടെ നില്‍പ്, നടപ്പ്, നേത്ര സമ്പര്‍ക്കം എന്തിന് ഒരു ഹാന്‍ഡ്‌ഷേക്കില്‍ പോലും മറ്റൊരാള്‍ക്ക് നിങ്ങളെ അളക്കാനാവും. മറ്റുളളവര്‍ക്ക് മുന്നില്‍ കാണിക്കാന്‍ മാത്രമല്ല സ്വയം ആത്മവിശ്വാസത്തോടെ ഇരിക്കാനും ശരീര ഭാഷയില്‍ ശ്രദ്ധവെച്ചാല്‍ സാധിക്കും.ഇപ്പോഴത്തെ അലസമായ ശരീരഭാഷ മാറ്റിയെടുക്കണമെങ്കില്‍ അതിനായി നിരന്തരം പരിശ്രമിക്കേണ്ടതായി വരും. നമ്മള്‍ ചിന്തിക്കുന്ന തരത്തില്‍ നമുക്ക് നമ്മുടെ ശരീരഭാഷയെ പരിശ്രമത്തിലൂടെ മാറ്റിയെടുക്കാന്‍ കഴിയും. ഇത് ആത്മവിശ്വാസം വളര്‍ത്തിയെടുക്കുന്നതിലും എപ്പോഴും പോസിറ്റീവായി ഇരിക്കുന്നതിലും നിര്‍ണായകമായ ഒന്നാണ്.
സ്വയം തിരിച്ചറിയാം
ജോലി സ്ഥലത്ത് ആത്മവിശ്വാസമുളളവരാവണമെങ്കില്‍ ആദ്യം ചെയ്യേണ്ട കാര്യം നിങ്ങളിലെ നല്ലതും ചീത്തയും സ്വയം തിരിച്ചറിയുക എന്നതാണ്. നിങ്ങളുടെ ശക്തിയെന്താണെന്നും പോരായ്മയെന്താണെന്നും സ്വയം മനസിലാക്കുക. ഇത് നിങ്ങളിലെ കഴിവുകളെ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നതിനൊപ്പം ആത്മവിശ്വാസവും പതിന്മടങ്ങാക്കും.സംസാരരീതി, ഭാഷയുംഒരിക്കലും സ്വയം ഇടിച്ചുതാഴ്ത്തി സംസാരിക്കാതിരിക്കുക. നിങ്ങള്‍ വളരെ നേര്‍ത്ത സ്വരത്തില്‍ ക്ഷമാപണരൂപത്തില്‍ സംസാരിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും അത് മാറ്റിയെടുക്കേണ്ടതാണ്. ഈ സംസാരരീതി നിങ്ങളെ മറ്റുളളവര്‍ അശക്തരായി കാണുന്നതിന് മാത്രമേ സഹായിക്കു. എനിക്ക് തെറ്റുപറ്റി അല്ലെങ്കില്‍ ഞാന്‍ ചെയ്തത് തെറ്റായി പോയി, ഭാഗ്യം കൊണ്ടാണ് ലഭിച്ചത് തുടങ്ങിയ വാക്കുകള്‍ ഒരു ആത്മവിശ്വാസമില്ലാത്തവരുടേതാണ്.
കഠിനാധ്വാനം
നിങ്ങള്‍ക്ക് ലഭിക്കുന്നതെല്ലാം നിങ്ങളുടെ കഠിനാധ്വാനത്തിലാണെന്ന് ആദ്യം ഓര്‍ക്കുക. മാത്രമല്ല തെറ്റുപറ്റിയാല്‍ അത് മറികടക്കാനുളള വഴികളാണ് നോക്കേണ്ടത് ആത്മവിശ്വാസം തകരുന്ന തരത്തിലുളള ചിന്തകള്‍ ഒരിക്കലും പാടില്ല. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തീര്‍ച്ചയായും ജോലിസ്ഥലത്ത് നിങ്ങള്‍ അംഗീകരിക്കപ്പെടുകയും നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യും.പോസിറ്റീവ് ചിന്തകള്‍നിങ്ങളുടെ ആത്മസംഭാഷണങ്ങളില്‍ എപ്പോഴും ഒരു ശ്രദ്ധവെക്കേണ്ടത് അത്യാവശ്യമാണ്. വിജയത്തെ മനസില്‍ ദൃശ്യവല്‍ക്കരിക്കുന്നതും നിങ്ങള്‍ വിജയിച്ച് വരുന്നത് ഓര്‍ക്കുന്നതുതന്നെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. മാത്രമല്ല ആഗ്രഹിക്കുന്ന വിജയത്തിലെത്താന്‍ വെല്ലുവിളികളെ നേരിടാനും അത് നിങ്ങളെ സഹായിക്കും. ഈ വിജയസ്വപ്‌നങ്ങള്‍ നിങ്ങളുടെ സമ്മര്‍ദം കുറക്കുകയും നിങ്ങളെ ആത്മവിശ്വാസമുളള ഒരാളായി മാറ്റുകയും ചെയ്യും.
തയ്യാറെടുക്കാം ഇങ്ങനെ
തയാറെടുപ്പുകള്‍ജോലിസ്ഥലത്തുളള ഏതൊരു മീറ്റിംഗിനാണെങ്കിലും പ്രസന്റേഷനുകള്‍ക്കാണെങ്കിലും മറ്റ് ഏത് ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ചാലും നന്നായി തയ്യാറെടുക്കുക. ഏതു വിഷയമാണെങ്കിലും നന്നായി പഠിച്ചെടുത്താല്‍ അതു ലളിതമായി കൈകാര്യം ചെയ്യാനാവും. ഇത് ഉത്കണ്ഠ കുറയ്ക്കുകയും ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും. തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ നിങ്ങളുടെ അറിവില്‍ സഹപ്രവര്‍ത്തകര്‍ക്ക് മതിപ്പുതോന്നുകയും ചെയ്യും.
ക്രിയാത്മക വിമര്‍ശനംഏതൊരാളുടെ വളര്‍ച്ചയ്ക്കും പോസ്റ്റീവും നെഗറ്റീവുമായ നിര്‍ദ്ദേശങ്ങളും അനുഭവങ്ങളും അത്യാവശ്യമാണ്. വിമര്‍ശനങ്ങളില്‍ ഈഗോ അടിക്കേണ്ട കാര്യമില്ല. പലപ്പോഴും വിഷമിപ്പിക്കുന്ന തരത്തില്‍ വിമര്‍ശിക്കുന്നവര്‍ പ്രകടമാക്കുന്നത് അവരുടെ മനസിന്റെ വികലധാരണകളാണ്. നല്ല വിമര്‍ശനങ്ങളെ സ്വീകരിക്കുകയും വെറുതെയുളള കുറ്റപ്പെടുത്തലുകളില്‍ മനസികമായി തളരാതിരിക്കുകയുമാണ് വേണ്ടത്. ഈ വിമര്‍ശനങ്ങള്‍ സ്വയം വളരാനുളള അവസരങ്ങളായി മാത്രം എടുക്കുക. വിമര്‍ശനങ്ങളെ ക്രിയാത്മകമായി ഉള്‍ക്കൊള്ളാനായാല്‍ അത് നിങ്ങളിലെ കഴിവുകളെ കൂടുതല്‍ മിഴിവുളളതാക്കും തീര്‍ച്ച.
ആത്മവിശ്വാസത്തോടെ നമ്മള്‍ സമീപിക്കുന്ന എന്തും വിജയിച്ച ചരിത്രമാണുള്ളത്. പോസീറ്റീവായ ചിന്തകളാണ് നമ്മളെ ഊര്‍ജ്വസ്വലരാക്കുന്നത്. അതുകൊണ്ട് എപ്പോഴും ഏത് വിഷയത്തിലും ആഴമായി പഠിക്കുന്നതും മനസിലാക്കുന്നതും നമ്മുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുക തന്നെ ചെയ്യും. അത് നല്ല റിസല്‍ട്ടാകും പഠനത്തിനാലായാലും ജോലിയിലായാലും എവിടേയും നമുക്ക് നല്‍കുക.