sleeping-disorder

TOPICS COVERED

കോർപറേറ്റ് ഓഫീസുകളില്‍ നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടി കൂടി വരികയാണ് ഇന്ന്. ചെറുപ്പക്കാരില്‍ പലരും ഈ ഷിഫ്റ്റ് ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരുമാണ്. രാത്രി വൈകുവോളം ജോലി ചെയ്ത് . പകല്‍ മുഴുവന്‍ ഉറക്കം. ഇത് ജീവിത ശൈലിയായി മാറിക്കൊണ്ടിരിക്കുന്നു. രാവിലെ നേരത്തെ എഴുന്നേല്‍ക്കണ്ട എന്ന ചിന്തുമായാണ് യുവത ഈ സംസ്ക്കാരത്തെ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ ഇത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചില്ലറയല്ല. ശരീരത്തിന് ഉറക്കം ലഭിക്കേണ്ട സമയങ്ങളില്‍ ഉണര്‍ന്നിരിക്കുകയും ഉണര്‍ന്നിരിക്കേണ്ട സമയങ്ങളില്‍ ഉറങ്ങുകയും ചെയ്യുന്നത് ശരിയായ രീതിയല്ലെന്ന് പഠനങ്ങള്‍ പറയുന്നു. എട്ടു മണിക്കൂര്‍ ശരാശരി ഒരു മനുഷ്യന്‍ ഉറങ്ങേണ്ടത് അത്യന്താപേക്ഷികമാണ്. കുറഞ്ഞത് ആറുമണിക്കൂറെങ്കിലും ഉറങ്ങിയേ മതിയാവൂ. അവിടെയാണ് തലതിരിഞ്ഞ ഉറക്കരീതി വലിയ വില്ലനായി മാറുന്നത്. 

 ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി, ഹൃദയ പ്രശ്നങ്ങൾ, മറ്റ് ഉപാപചയ വൈകല്യങ്ങൾ എന്നിവ വരാന്‍ സാധ്യത ഏറെയാണ്. രാത്രി ഉറക്കം മാറ്റിവെച്ച് പകൽ എത്ര സമയം നന്നായി ഉറങ്ങിയാലും ശരീരത്തിനത് ഗുണകരമല്ല. പകല്‍ ഉറക്കം ശരിയായ ഉറക്കം ലഭിക്കാത്തതിനും കാരണമാകുന്നു. ഇത് സാരീരിക പ്രവര്‍ത്തനങ്ങളേയും ഗുരുതരമായി ബാധിക്കാം.തലച്ചോറിന്‍റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കൃത്യമായ ഇടവേളകളില്‍ ശരിയായ ഉറക്കം കൂടിയേ തീരു. ഇവിടെയാണ് രാത്രി ജോലികള്‍ വില്ലനാകുന്നത്.

വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ അടുത്തിടെ നടത്തിയ ഒരു പഠനം തുടർച്ചയായി മൂന്ന് ദിവസത്തെ നൈറ്റ് ഷിഫ്റ്റുകൾ ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രോട്ടീൻ താളത്തെ തടസ്സപ്പെടുത്തുന്നതായി കണ്ടെത്തി. ഹോർമോണുകൾ, വിശപ്പ്, ദഹനം, താപനില എന്നിവയെയും ഇത് സ്വാധീനിക്കുന്നുവെന്നും പഠനം പറയുന്നു. രാത്രിയും പകലും മാറിമാറി ജോലി ചെയ്യുന്നവരും സമാന പ്രശ്നം തന്നെയാണ് നേരിടുന്നതും. കൃത്യമായ ഉറക്ക സമയം ക്രമീകരിക്കാനാവാത്തതിനാല്‍ ഏത് സമയത്ത് ഉറങ്ങുമ്പോഴും ശരിയായ ഉറക്കം ലഭിക്കാതെ വരുന്നു. രാത്രി ജോലി കുറയ്ക്കുന്നത് തന്നെയാണ് ഉറക്കത്തെ ക്രമീകരിക്കാനുള്ള മാര്‍ഗം. ഇല്ലെങ്കില്‍ ഭാവിയില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടി വരും.