ഇന്നത്തെക്കാലത്ത് ഒരുപാട് ദമ്പതികളാണ് വന്ധ്യതമൂലം കഷ്ടപ്പെടുന്നത്. ആഗ്രഹിച്ചിട്ടും ഒരു കുഞ്ഞില്ലാത്തത് നന്നായി വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. അതുകൊണ്ടാണല്ലോ രാജ്യത്ത് വന്ധ്യത ചികിത്സ കേന്ദ്രങ്ങളുടെ എണ്ണം കൂടുന്നത്. എന്നാല്‍ തോന്നുംപടി മരുന്നുകള്‍ കഴിക്കുകയോ വഴിപാട് നേരുകയുമൊന്നുമല്ല ഇതിനുള്ള വഴി. കൃത്യമായ ചികിത്സയാണ്. അതിനായി ആദ്യം വന്ധ്യതയുടെ കാരണം കണ്ടെത്തുകയാണ് വേണ്ടത്.
ദമ്പതികളുടെ പ്രശ്‌നങ്ങളനുസരിച്ചു വ്യത്യസ്തമായിരിക്കും ചികിത്സ. വളരെയധികം ശ്രദ്ധിച്ചും ധൃതികൂടാതെയും ചെയ്യേണ്ടതാണ് വന്ധ്യതാ ചികിത്സ. പരിശോധനകള്‍ സമഗ്രവുംസമ്പൂര്‍ണ്ണവുമായിരിക്കണം. ആഗ്രഹിച്ചിട്ടും കുട്ടികളുണ്ടാകാത്ത ദമ്പതികളുടെ ഉല്‍കണ്ഠ മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ ഫലപ്രദമായ ചികിത്സയ്ക്കു ക്ഷമ കൂടിയേ തീരൂ. ഓരോ ദമ്പതിമാര്‍ക്കും ഓരോ പ്രശ്‌നങ്ങളായിരിക്കും. അപ്പോള്‍ ചികിത്സയും വ്യത്യസ്തമായിരിക്കും. ചിലര്‍ക്കു താഴെ പറയുന്നതില്‍ ഒരു ചികിത്സമതിയായിരിക്കും. ചിലര്‍ക്ക് ഒന്നില്‍ കൂടുതല്‍ വേണ്ടിവരും.
ചികിത്സകള്‍
1. രോഗാണുബാധ ചെറുക്കല്‍
2. ബീജങ്ങളോടുള്ള എതിര്‍പ്പുമാറ്റല്‍
3. ഓപ്പറേഷന്‍
4. ഫെര്‍ട്ടിലിറ്റി മരുന്നുകള്‍
5. അസിസ്റ്റഡ് റീപ്രൊഡക്ഷന്‍ ടെക്‌നിക്കുകള്‍
6. കൃത്രിമബീജസങ്കലനം
7. മാനസിക ചികിത്സ
ഒരു വർഷം ബന്ധപ്പെട്ടിട്ടും ഫലം കാണുന്നില്ലെങ്കിൽ വന്ധ്യതാ ചികിത്സ തേടണം. മാറി വരുന്ന കാലാവസ്ഥ, ചൂട്, പരിസ്ഥിതി മലിനീകരണം, സമ്മർദം, അമിത ലഹരി, പുകവലി, മദ്യപാനം, അമിതമായ റേഡിയേഷൻ തുടങ്ങിയവയെല്ലാം പുരുഷ വന്ധ്യതയുടെ കാരണങ്ങളാണ്. ബീജ പരിശോധനയിലൂടെയാണു പുരുഷ വന്ധ്യത കണ്ടെത്തുന്നത്. ബീജത്തിന്റെ എണ്ണം, ചലന ശേഷി, നിലവാരം, ശുക്ലത്തിന്റെ ദ്രവീകരണ സമയം എന്നിവയാണു പ്രധാനമായും വിലയിരുത്തുന്നത്.
സ്ത്രീകളില്‍ ഗർഭപാത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഫാലോപ്യൻ ട്യൂബിലെ പ്രശ്നങ്ങൾ, അണ്ഡോത്പാദനത്തിലെ പ്രശ്നങ്ങൾ, പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം, പിസിഒഎസ്, പിസിഒഎസ് തുങ്ങിയ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ എന്നിവയൊക്കെയാണ് വന്ധ്യതക്ക് കാരണം. ക്രമരഹിതമായ ആർത്തവചക്രം, ആര്‍ത്തവമില്ലാത്തത് എന്നതൊക്കെ വന്ധ്യതയുടെ ലക്ഷണങ്ങളാണ്.