വിവാഹ ബന്ധങ്ങള്‍ പലപ്പോഴും കുടുംബ കോടതികളിലേക്ക് എത്തുന്നതിന് പിന്നിലെ കാരണം ലൈംഗീക ബന്ധത്തിലെ അസംതൃപ്തിയാണ്. പങ്കാളിയെ സന്തോഷിപ്പിക്കാന്‍ കഴിയാത്തതിന്‍റെ പേരില്‍ മാനസികമായി ബുദ്ധിമുട്ടുന്ന പലരുമുണ്ട്. പലപ്പോഴും പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളുമൊക്കെയാണ് ഇതിന്‍റെ കാരണങ്ങളായി പുരുഷന്‍മാര്‍ പറയുന്നത്. സ്ത്രീകളില്‍ പലപ്പോഴും പ്രസവശേഷവും മറ്റുമാണ് ഈ താല്‍പര്യക്കുറവ് കാണുന്നത്. പ്രായമായില്ലേ, കുട്ടികളൊക്കെ ആയില്ലേ എന്ന മനോഭാവമാണ് ഇവര്‍ക്ക്. എന്നാല്‍ ആരുമറിയാത്ത ഒരു വില്ലന്‍ ഈ താല്‍പര്യക്കുറവിന് പിന്നില്‍ ഉണ്ടെന്നതാണ് വാസ്തവം.
എന്നാല്‍ ഈ താല്‍പര്യക്കുറവിനെക്കുറിച്ച് ആരും അത്ര ബോധവാന്‍മാരല്ലെന്നതാണ് വാസ്തവം. പൊണ്ണത്തടിയാണ് ഈ വില്ലന്‍. അമിതവണ്ണവും ആളുകളില്‍ ലൈംഗീക താല്‍പര്യം കുറക്കുമെന്ന് പഠനങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
ലൈംഗീകതയില്‍ ഏര്‍പ്പെടുന്ന സമയത്ത് അമിതവണ്ണമുള്ളവര്‍ പെട്ടന്ന് ക്ഷീണമുണ്ടാകുമെന്നും ഇത് പങ്കാളിയുടെ ലൈംഗീക ആസ്വാദനത്തിന് തടസം സൃഷ്ടിക്കുമെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. ഇതിലുടെ ദമ്പതികള്‍ക്കിടയില്‍ ലൈംഗീക അസംതൃപ്തി ഉണ്ടാകാനും മടുപ്പിനും കാരണമാകും.
വണ്ണം പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവു കുറയ്ക്കും. ഇതും ലൈംഗിക താൽപര്യവും ഉത്തേജനവും കുറയ്ക്കും.അമിതവണ്ണമുള്ള സ്ത്രീകൾ അനുഭവിക്കുന്ന മറ്റൊരു പ്രശ്നമാണ് അടിക്കടിയുണ്ടാകുന്ന ലൈംഗികാവയവത്തിലെ അണുബാധ. അമിതവണ്ണമുള്ള സ്ത്രീകളിൽ ആ ഭാഗത്തു വർധിക്കുന്ന ഈർപ്പം കുറയുന്ന രോഗാണു പ്രതിരോധ ശേഷി തുടങ്ങിയവ അടിക്കടി അണുബാധയ്ക്കു കാരണമാകുന്നു.
ഭാരം കുറയ്ക്കുന്നതിന് മുൻപ് അമിതവണ്ണക്കാരിൽ നടത്തിയ സർവേകളിൽ 49% സ്ത്രീകളും 54% പുരുഷന്മാരും തങ്ങളുടെ ലൈംഗിക ജീവിതത്തിൽ സംതൃപ്തി ഉള്ളവർ ആയിരുന്നില്ല. 26% സ്ത്രീകളിലും 12% പുരുഷന്മാരിലും ലൈംഗികതാൽപര്യം തന്നെ ഉണ്ടായിരുന്നില്ല.
അമിതവണ്ണത്താൽ പുരുഷന്മാരിലുണ്ടാകുന്ന പ്രധാന പ്രശ്നം ഉദ്ധാരണക്കുറവാണ്. രക്തധമനികളുടെ ഉൾവ്യാസം കുറയുന്നതിനാൽ ലിംഗത്തിലേക്കുള്ള രക്തയോട്ടം കുറയൽ, ഹോർമോണ്‍ മാറ്റങ്ങൾ, രക്തക്കുഴലുകളിലോ നാഡികളിലോ ഉണ്ടാകുന്ന നീർക്കെട്ട് തുടങ്ങിയ കാരണങ്ങളാലാണ് ഉദ്ധാരണം കുറയുന്നത്.