ലൈംഗികബന്ധവും സ്ത്രീകളുടെ മരണനിരക്കും തമ്മില്‍ ബന്ധമുണ്ടോ? ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനങ്ങള്‍. ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ അകാലമരണത്തിനുളള സാധ്യതയേറുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. എന്‍.എച്ച്.എ.എന്‍.ഇ.എസ് ഡാറ്റയെ അടിസ്ഥാനമാക്കിയുളള ഒരു പഠനത്തിലാണ് ഈ കണ്ടെത്തല്‍. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമെന്ന് തെളിയിക്കപ്പെട്ടതാണ്. അതേസമയം ലൈംഗികബന്ധത്തിലേര്‍പ്പെടാതിരുന്നാലും ആരോഗ്യത്തെ ബാധിക്കുമെന്ന് ഇത്തരം പഠനങ്ങള്‍ വ്യക്തമാക്കുന്നു.
യുഎസ് നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്‌സാമിനേഷന്‍ സര്‍വേയുടെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒരു സമീപകാല പഠനത്തിലാണ് ഈ കണ്ടെത്തല്‍. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഹാപ്പി ഹോര്‍മോണുകളായ എന്‍ഡോര്‍ഫിന്‍, ഓക്സിടോസിന്‍ എന്നിവയുടെ ഉത്പാദനത്തെ മെച്ചപ്പെടുത്തും. ഇത് സമ്മര്‍ദം, വിഷാദം എന്നിവ അകറ്റാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും. മാത്രമല്ല ഹാപ്പി ഹോര്‍മോണുകളുടെ പ്രവര്‍ത്തനം രോഗപ്രതിരോധശേഷി കൂട്ടാനും അണുബാധകളില്‍ നിന്നു ശരീരത്തെ സംരക്ഷിക്കാനും സഹായിക്കും. കൂടാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് നല്ല ഉറക്കം പ്രദാനം ചെയ്യും. ശരീരത്തിലെ പ്രോലക്റ്റിന്‍ ഉത്പാദനം കൂട്ടാനും ഇത് സഹായിക്കും. ശരീരത്തിന്‍റെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുക, പ്രത്യുത്പ്പാദനത്തെ സ്വാധീനിക്കുക, രക്തയോട്ടം മെച്ചപ്പെടുത്തുക, ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനത്തെ നിയന്ത്രണത്തില്‍ കൊണ്ടുവരിക എന്നിവയൊക്കെയാണ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കൊണ്ടുളള ഗുണങ്ങള്‍. ഇവയക്കെല്ലാം പുറമെ പങ്കാളിയുമായുളള ബന്ധം ശക്തിപ്പെടുത്താനും സ്നേഹം എല്ലാ പകിട്ടോടെയും നിലനിര്‍ത്താനും ഇത് നിങ്ങളെ സഹായിക്കും.