ലൈംഗിക ബന്ധത്തില്‍ ആനന്ദത്തിന്‍റെ പരകോടിയാണ് ഓര്‍ഗാസം അഥവാ രതിമൂര്‍ച്ഛ. എന്നാല്‍ ഇണകൾക്ക് ഒരേസമയം രതിമൂർച്ഛ അനുഭവിക്കാൻ കഴിയുക എന്നത് എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. ഇങ്ങനെ വരുമ്പോള്‍ ചിലരെങ്കിലും പങ്കാളികള്‍ക്കുമുന്നില്‍ രതി മൂര്‍ച്ഛ അഭിനയിക്കാറുണ്ട് എന്നതാണ് സത്യം. ഇങ്ങനെ വ്യാജ രതിമൂര്‍ച്ഛയിലെത്തുന്നത് മനഃശാസ്ത്രപരമായി പല കാരണങ്ങള്‍ കൊണ്ടാകാം എന്ന് വിദഗ്ധര്‍ പറയുന്നു.
പങ്കാളിയെ സന്തോഷിപ്പിക്കല്‍
ലൈംഗികബന്ധത്തില്‍ പൂര്‍ണത ഉണ്ടാകണമെങ്കില്‍ പങ്കാളികളില്‍ രതിമൂര്‍ച്ഛ ഉണ്ടാകണമെന്ന ഒരു പൊതുധാരണയുണ്ട്. എന്നാല്‍ ഇത് പലപ്പോഴും സംഭവിക്കണമെന്നുമില്ല. ഇത്തരത്തിലുള്ള സമ്മര്‍ദം പലപ്പോഴും രതിമൂര്‍ച്ഛ അഭിനയിക്കാന്‍ പ്രേരിപ്പാറുണ്ടത്രേ. രതിമൂര്‍ച്ഛ അനുഭവിച്ചു എന്ന് വരുത്തി പങ്കാളിയെ സന്തോഷിപ്പിക്കാനും ഇങ്ങനെ ചെയ്യുന്നവര്‍ കൂടുതലാണ്.
ലൈംഗിക ബന്ധം മതിയാക്കുന്നതിന്
രതിമൂര്‍ച്ഛയെ ലൈംഗിക ബന്ധത്തിന്റെ അവസാന ഘട്ട നടപടിയായി കാണുന്നതും ഇത് അഭിനയിക്കുന്നതിന്റെ പിന്നിലെ കാരണമാണെന്ന് പഠനങ്ങള്‍ പറയുന്നു. രതിമൂര്‍ച്ഛയിലെത്തിക്കഴിഞ്ഞാല്‍ ലൈംഗിക ബന്ധം അവസാനിപ്പിക്കാനാണ് സാധ്യത. അങ്ങനെയെങ്കിലും ഇതൊന്ന് അവസാനമാകുമല്ലോ എന്ന് കരുതിയും ചിലര്‍ രതിമൂര്‍ച്ഛ അഭിനയിക്കാറുണ്ടെന്ന് വിദഗ്‌ധര്‍ വെളിപ്പെടുത്തുന്നു.
ബന്ധത്തിലെ പൊരുത്തത്തിന്
ദീര്‍ഘകാലം ഒരുമിച്ച് കഴിയുന്ന പങ്കാളികള്‍ക്ക് എന്തെല്ലാം ചെയ്‌താലാണ് പങ്കാളിക്ക് രതിമൂര്‍ച്ഛ സംഭവിക്കുന്നത് എന്നതിനെ പറ്റി ഏകദേശം ഒരു ധാരണയുണ്ടാകും. എന്നാല്‍ ചില സമയത്ത് ശാരീരികമായി ചെയ്‌തു കൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്‌തിട്ടും രതിമൂര്‍ച്ഛ സംഭവിച്ചെന്ന് വരില്ല. വൈകാരികമായ കാര്യങ്ങള്‍, ബന്ധത്തിലെ ഇഴയടുപ്പം, വ്യക്തിഗതമായ സമ്മര്‍ദ്ദങ്ങള്‍, മനസ്സിന്റെ ആരോഗ്യം എന്നിങ്ങനെ പലതും ഓര്‍ഗാസത്തെ സ്വാധീനിക്കാം. പങ്കാളി എല്ലാം ചെയ്‌തിട്ടും രതിമൂര്‍ച്ഛ വരാതിരിക്കുന്നത് തങ്ങളുടെ ലൈംഗികമായ പൊരുത്തത്തെ ബാധിച്ചാലോ എന്ന ആശങ്കയിലും ചിലര്‍ രതിമൂര്‍ച്ഛ വന്നതായി അഭിനയിക്കുന്നു
രതിമൂര്‍ച്ഛ അഭിനയിക്കുന്നത് സര്‍വസാധാരണമാണെങ്കിലും നല്ല ലൈംഗികതയ്‌ക്ക് പങ്കാളികള്‍ക്ക് രണ്ട് പേര്‍ക്കും ഒരേസമയം രതിമൂര്‍ച്ഛ സംഭവിക്കേണ്ട കാര്യമൊന്നുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പങ്കാളികള്‍ അന്യോന്യം ആസ്വദിക്കുന്നുണ്ടെങ്കില്‍ അത് തനനെയാണ് ലൈംഗികതയിലെ ആനന്ദം. രതിമൂര്‍ച്ഛയെന്നത് ലൈംഗികതയിലെ പരമമായ ലക്ഷ്യമായി മാറരുത്. പരസ്പരമുള്ള ആസ്വാദനത്തിന് അധികമായി ലഭിക്കുന്ന അനുഭൂതിയായി മാത്രം രതിമൂര്‍ച്ഛയെ കണ്ടാല്‍ മതി. പങ്കാളികള്‍ക്കിടയില്‍ പരസ്പരമുള്ള ആശയവിനിമയം ജീവിതത്തിലെന്നപോലെ ലൈംഗികതയിലും പ്രധാനമാണ്. ഇല്ലാത്ത രതിമൂര്‍ച്ഛ അഭിനയിക്കുന്നതിനുപകരം ലൈംഗികജീവിതത്തിലെ ഇഷ്ടങ്ങളും അഭിരുചികളും പങ്കാളിയോട് തുറന്നുപറയുകയും ചോദിച്ചറിയുകയുമാണ് വേണ്ടത്.