പുതിയ സ്ലാബ് ഏര്‍പ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കുമെന്ന് ധനമന്ത്രി. 80 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. ഭൂമിയുടെ ന്യായവില 10 ശതമാനം ഒറ്റത്തവണ വര്‍ധന. ന്യായവിലയും വിപണിവിലയും തമ്മിലുള്ള അന്തരം പരിഹരിക്കാന്‍ ഉന്നതതലസമിതി നിയോഗിച്ചു. അതേസമയം, 2 ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് നികുതി ഒരുശതമാനം കൂട്ടി. പഴയ വാഹനങ്ങള്‍ക്ക് ഹരിതനികുതി 50 % കൂട്ടി; 10 കോടി അധികവരുമാനം. ടൂറിസം മേഖലയിലുള്ള കാരവനുകള്‍ക്ക് നികുതി കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു.