TAGS

ദീപാവലി എന്നാൽ ആദ്യം ഓർമ്മ വരിക ചിരാതാണ്. ഡൽഹിയിൽ ലക്ഷക്കണക്കിന് ചിരാതുകൾ വിറ്റ് പോകുന്ന കാലമാണ് ദീപാവലിക്കാലം. കുംഭാരന്‍ വിഭാഗത്തിന്റെ വറുതി മാറുന്ന കാലവും. പഴമയോടും പ്രകൃതിയോടും ചേര്‍ന്ന് ദീപാവലി ആഘോഷിക്കുന്നവരെ കാത്തിരിപ്പാണ് മയൂര്‍ വിഹാറിന് സമീപത്തെ ഈ റോഡ്. ഉത്തർ പ്രദേശിലെ പരീത് ചൗക്കിൽ നിന്നുള്ള രാജു പ്രചാപതി രാവിലെ തന്നെ ചിരാത് നിര്‍മ്മാണം തുടങ്ങും. പൊന്നും വിലക്ക് സമീപ സംസ്ഥാനങ്ങളിൽ  നിന്ന് വാങിക്കുന്ന കളിമണ്ണിലാണ് ചിരാതുകള്‍  തീര്‍ക്കുന്നത്.

റോഡരുകില്‍ കെട്ടിമറച്ച കൂരക്ക് മുന്നില്‍ ചിരാത് വാങ്ങാൻ വരുന്നവർക്കായുള്ള കാത്തിരിപ്പിലാണ് യുപി ബുലന്ദ്ശഹർ സ്വദേശി ഷീലയും രാജസ്ഥാൻ ചിത്തോർ ഗഡ് സ്വദേശി പവനും . 10 രൂപക്ക് 20 എണ്ണം. രൂപവും, വലുപ്പവും അനുസരിച്ച് വില മാറും. പ്ലാസ്റ്റിക് ദീപങ്ങൾ വിപണി പിടിച്ചതിനാൽ കച്ചവടത്തിന് മങ്ങലേറ്റിട്ടുണ്ട്. അവസാന ദിനങ്ങളിലാണ് പ്രതീക്ഷ. 

യുപിയിൽ നിന്നും രാജസ്ഥാനിൽ നിന്നും ജീവിതം ഇരുളടഞ്ഞപ്പോൾ ഉള്ളതെല്ലാം പെറുക്കി ഡൽഹിക്ക് പോന്നവരാണ് . കുംഭാര കുടുംബമല്ലാത്തിട്ടും അന്നത്തിനായി ഈ പണി പഠിച്ചെടുന്നവരാണ് ശീലയും പവനും കുടുംബവും. തെരുവോരത്തെ ഇക്കാണുന്ന ഒറ്റമുറി വീട്ടിൽ 40 വർഷമായി.. സന്തോഷത്തിന്റെ, പ്രതീക്ഷയുടെ, വെളിച്ചത്തിന്റെ ആഘോഷമായ ദീപാവലി കാലത്ത്  അര്‍ഹിക്കുന്ന പരിഗണക്കും  മെച്ച്പെട്ട ജീവിതത്തിനുമായി ഇവര്‍ കാത്തിരിക്കുകയാണ് പ്രകാരം പരത്തുന്ന ചിരാതുകളുമായി. 

Diwali season Chirath sale story