cancer-help

TAGS

അവസാന അവസ്ഥയിലെത്തിയ സ്തനാർബുദം രമയെ വല്ലാത്ത അവസ്ഥയിലെത്തിച്ചു. മൂന്നുവർഷം മുമ്പാണ് സ്തനാർബുദ ലക്ഷ്ണം കണ്ടെത്തിയത്. കൂലിപണിക്ക് പോകുന്ന ഭർത്താവിനെയും മക്കളെയും ഒന്നും അറിയിച്ചില്ല.  രോഗം അറിഞ്ഞപ്പോഴേ ചികിൽസിച്ചിരുന്നെങ്കിൽ രക്ഷപെടാമായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. രമയ്ക്ക് പക്ഷെ ഇനി അവശേഷിക്കുന്നത് ആറുമാസം. 

 

മകൾ എൻജിനിയറിങ്ങിന് ചേർന്നയുടനെയാണ് പെയിന്റിങ് തൊഴിലാളിയായ രാധാകൃഷ്ണൻ കുടലിൽ കാൻസറാണെന്ന് അറിയുന്നത്. ബയോപ്സി റിപ്പോർട്ടുമായി ഡോക്ടറുടെ മുറിയിൽ നിന്നിറങ്ങിയത് മരവിച്ച മനസുമായി. നെയാറ്റിൻകരയിലെ വീടിനടുത്തുള്ള ബസ്‌സ്റ്റോപ്പിൽ മനപൂർവ്വം ബയോപ്സി റിപ്പോർട്ട് മറന്നുവെച്ചു. വേദന മറച്ചുവെച്ച് പതിവ് പോലെ ജോലിയ്ക്ക് പോയി. എന്നാൽ വേദനസഹിക്കാൻ വയ്യാതായതോടെ ആശുപത്രിയിലേക്ക്. ഭയമായിരുന്നു ചികിൽസയിൽ നിന്ന് അകറ്റിയ ഘടകം. മകൾ എൻജിനിയറാകുന്നത് കാണണം, അവളുടെ വിവാഹം നടത്തണം അങ്ങനെ മോഹങ്ങൾ ഒരുപാട് ബാക്കിയാണ്. എന്നാൽ രാധാകൃഷ്ണന് ഇനി എത്രനാൾ എന്നറിയില്ല. 

 

കാൻസറെന്ന് കേൾക്കുമ്പോഴേ മനസിലേക്ക് വരുന്നത് ആശുപത്രിചെലവും അത് എങ്ങനെ കണ്ടെത്തുമെന്ന ആധിയുമാണ്. പലർക്കും സർക്കാർ കാൻസർ ചികിൽസയ്ക്കായി അനുവദിച്ചിരിക്കുന്ന പദ്ധതികളെക്കുറിച്ച് അറിവില്ല. കേരളകാനിലൂടെ സർക്കാർ പുറത്തിറക്കിയിരിക്കുന്ന ഉപയോഗകരമായ പദ്ധതികളേതെല്ലാമെന്ന് പരിചയപ്പെടാം.