electricity-duty-05
  • യൂണിറ്റിന് 1.2 പൈസ ആയിരുന്നത് 15 ആക്കി
  • വില്‍ക്കുന്ന ഓരോ യൂണിറ്റിനുമുള്ള നികുതി 6 പൈസയില്‍ നിന്നും 10 പൈസയാക്കി
  • മീന്‍പിടിത്ത മേഖലയ്ക്ക് 227 കോടി

സംസ്ഥാനത്ത് കെ.എസ്.ഇ.ബി ഉള്‍പ്പടെയുള്ള വൈദ്യുതി ഉല്‍പാദകരുടെ തീരുവ കൂട്ടി. യൂണിറ്റിന് 1.2 പൈസ ആയിരുന്നത് 15 ആക്കി വര്‍ധിപ്പിച്ചു. വൈദ്യുതി വില്‍ക്കുന്ന ഓരോ യൂണിറ്റിനുമുള്ള നികുതിയും ആറു പൈസയില്‍ നിന്ന് 10 പൈസയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. 101.41 കോടി രൂപയുടെ അധിക വരുമാനമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. വൈദ്യുതി നിരക്ക് വര്‍ധിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. 

 

മീന്‍പിടിത്ത മേഖലയ്ക്ക് 227 കോടി വകയിരുത്തി. ഉള്‍നാടന്‍ മീന്‍പിടിത്തതിന് 80.91 കോടിയും തീരദേശ വികസനത്തിന് 156കോടിയും അനുവദിച്ചു. തിരുവനന്തപുരം പൊഴിയൂരില്‍ പുതിയ തുറമുഖത്തിന് അഞ്ചുകോടിരൂപയും മുതലപ്പൊഴിക്ക് പത്തുകോടിരൂപയും വകയിരുത്തി. നാട്ടിലിറങ്ങിയുള്ള വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിന് 48 കോടി രൂപ അനുവദിച്ചു. കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ടൈഗര്‍ സഫാരി പാര്‍ക്ക് ആരംഭിക്കും. ചന്ദനക്കൃഷി പ്രോല്‍സാഹിപ്പിക്കുമെന്നും ഇതിനായി നിയമങ്ങളില്‍ ഇളവുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

 

Electricity duty payable by licensees increased to 10 ps