മനോരമ ന്യൂസ് കേരള കാന്‍ ഏഴാം പതിപ്പിന്‍റെ  ഭാഗമായുള്ള സൗജന്യ കാന്‍സര്‍ പരിശോധനയ്ക്കുള്ള റജിസ്ട്രേഷന് തുടക്കമായി. ഫാംഫെഡുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയാണ് ഹോസ്പിറ്റല്‍ പാര്‍ട്നര്‍. ഇരുപതിനായിരം പേര്‍ക്ക് സൗജന്യ പരിശോധനയും 50പേര്‍ക്ക് ചികില്‍സാ സഹായവും ഉള്‍പ്പെടെ മൂന്നുകോടിയുടെ സഹായമാണ് ഇത്തവണത്തെ ലക്ഷ്യം.  

 

സ്തനം, ഗര്‍ഭാശയമുഖം, പ്രോസ്റ്റേറ്റ്, മലാശയം കാന്‍സറുകളുടെ പരിശോധനയാണ് കേരള കാന്‍റെ ഭാഗമായി ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി നടത്തുന്നത്. ആസ്റ്റര്‍ ഗ്രൂപ്പിന്‍റെ ഭാഗമായുള്ള കേരളത്തിലെ ആശുപത്രികളിലും ലാബുകളിലും പരിശോധനയ്ക്കുള്ള സൗകര്യമൊരുക്കും. റജിസ്റ്റര്‍ ചെയ്യുന്നവരില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് സൗജന്യ പരിശോധന.  നിശിചിത മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്. ഇരുപതിനായിരംപേര്‍ക്ക് പരിശോധനാ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. പരിശോധനയില്‍ രോഗം കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷംവരെയുള്ള സൗജന്യചികില്‍സയും ഉറപ്പാക്കും. 

 

റജിസ്ട്രേഷന്‍ നടത്തേണ്ട വാട്സാപ്പ് നമ്പര്‍ – 7994242221

 

Kerala Can; Registration for free cancer screening begun