ക്യാൻസറിനെ സധൈര്യം നേരിടുകയും അതിനെ അതിജീവിക്കുകയും ചെയ്തവരുടെ ജീവിതം പറഞ്ഞതിനൊപ്പം, രോഗത്തെ അകറ്റിനിര്‍ത്താനുള്ള മാര്‍ഗവും നിര്‍ദേശിച്ച് മനോരമ ന്യൂസ് കേരള കാന്‍ ബോധവൽക്കരണ പരിപാടി. കേരള കാന്‍ ഏഴാംപതിപ്പിന്റെ ഭാഗമായാണ് ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി സ്കൂളില്‍ കാൻസർ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നവ്യ നായര്‍ മുഖ്യഥിതിയായി.
അതിജീവനം കളറാണ് എന്ന സന്ദേശവുമായി തുടങ്ങിയ മനോരമ ന്യൂസ് കേരള കാന്‍ ഏഴാം പതിപ്പിന്റെ ഭാഗമായിട്ടായിരുന്നു ബോധവല്‍ക്കരണ പരിപാടി. അതിജീവനത്തിന്റെ പ്രാധാന്യം പറഞ്ഞു ചടങ്ങ് ഉദ്ഘാടനം ചെയ്ത സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍.
അതീജീവനം സന്തോഷമാക്കണമെന്ന് ഓര്‍മിപ്പിച്ചു മുഖ്യാഥിതി നവ്യ നായര്‍ കേരളാകാനുമായി ചലച്ചിത്ര താരം ഇന്നസെന്റിനുള്ള ബന്ധം മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് അനുസ്മരിച്ചു. ഫാം ഫെഡ് ജനറല്‍ മാനേജര്‍ റോബിന്‍ ചിറമല്‍ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് വൈസ് പ്രസിഡന്റും ഡയറക്ടറുമായ ഫര്‍ഹാന്‍ യാസിന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇ.ജി. ബാബു, സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധി എല്‍.സന്തോഷ്, ക്യാൻസർ അതിജീവിത റാണി ടി. ജേക്കബ് എന്നിവര്‍ പങ്കെടുത്തു. ചടങ്ങിൽ മനോരമ ന്യൂസ് ചീഫ് കോർഡിനേറ്റിങ് എഡിറ്റർ റോമി മാത്യു സ്വാഗതം പറഞ്ഞു. ഡോ. അഭിനവ് മേനോന്‍, ഡോ. അപര്‍ണ അന്ന മാത്യു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. പി.എസ് ദില്‍ജിതിന്റെ പുല്ലാങ്കുഴല്‍വാദ്യം ചടങ്ങിന് മിഴിവേകി