cancercamp

കാന്‍സറിനെതിരായ മനോരമ ന്യൂസിന്റെ പോരാട്ടം ‘ കേരളകാന്‍’ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ പരിശോധന ക്യാംപ് തിരുവനന്തപുരം കഴക്കൂട്ടം ജ്യോതിസ് കിന്റര്‍ഗാര്‍ട്ടനില്‍ തുടങ്ങി. റജിസ്ട്രേഷന്‍ തുടരുന്നു. വൈകിട്ട് മൂന്നിന് പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷനാകും. നടി നവ്യാ നായർ മുഖ്യാതിഥിയാകുന്ന പരിപാടിയിൽ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ വിശിഷ്ടാതിഥിയായിരിക്കും. കൊച്ചി ആസ്റ്റർ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ഹോസ്പിറ്റൽ പാർട്ണറായ ദൗത്യത്തിൽ ആസ്റ്ററിലെ വിദഗ്ധ ഡോക്ടർമാർ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കാൻസർ പരിശോധന നടത്തും. ഫാം ഫെഡിൻ്റെ പിന്തുണയോടെ മനോരമ ന്യൂസ് സംഘടിപ്പിക്കുന്ന ക്യാംപിൽ ജ്യോതിസ് സെൻട്രൽ സ്കൂളും കൈകോർക്കും.

 

The free inspection camp started at Kazhakoottam, Thiruvananthapuram