ഒരു നർത്തകിയുടെ ആയുഷ്കാലത്തെ കൂട്ടാണ് ചിലങ്ക . ചുവട് നൃത്തത്തിന്റെ ജീവനാവുമ്പോൾ താളത്തിന് അകമ്പടിയാവുന്ന ചിലങ്ക.
വെറ്റിലയും പാക്കും നാണയവും സമർപ്പിച്ച് ഗുരു പാദങ്ങൾ തൊട്ടു വണങ്ങിയാണ് തുടക്കം. തെയ്യാ തെയ് എന്ന് തട്ടടവു തുടങ്ങുന്നത് കാലുകളിലാണ്. സരസ്വതീ പൂജ കഴിഞ്ഞു ചിലങ്ക ഏറ്റുവാങ്ങുന്നത് മുതൽ നർത്തകി ജനിക്കുന്നു. കാലിന് ചിലങ്ക കൂട്ടാവുന്നു. പിന്നെ ചിലങ്കയുടെ താളം ഹൃദയമിടിപ്പ് പോലെയാകണം. അതിനൊത്ത്, തളരാതെ പാദങ്ങൾ നടമാടണം. നീട്ടിക്കുത്തി ആണ് ചിലങ്ക നിർമിക്കുക. ആൾ വളരുന്നതിന് ഒപ്പം ചിലങ്ക മാറില്ല, അതെന്നും കാലുകളോടൂ ചേർന്ന് കിടക്കും. പരിശീലനങ്ങളും പ്രകടനങ്ങളും മികച്ചതാക്കി തിളക്കമേറ്റുന്നത് പദ ചലനങ്ങളും ചിലങ്കയുടെ താളവും കൂടിയാണ്.
തളരാതെ പതറാതെ പദചലനം. ഒരു ചുവട് പിഴച്ചാൽ താളം തെറ്റിയാൽ ചിലങ്ക അത് വിളിച്ചു പറയും. താമരപ്പൂ പോലെ മുഖം വിടരുമ്പോൾ താമര വള്ളി പോലെ ചലനാത്മകത വേണം പാദങ്ങൾക്ക്. അഴകും താളവുമായി ചിലങ്കയും. ദൃശ്യങ്ങള്‍ കാണാം