Kollam

കണ്ണൂര്‍ പോലെ ഇടതുകോട്ടയായിട്ടും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനോടാണ് കൊല്ലത്തിന് പ്രിയം. കഴിഞ്ഞ രണ്ട് തവണയും മണ്ഡലത്തില്‍ ജയിച്ചത് ആര്‍എസ്പിയുടെ എന്‍.കെ.പ്രേമചന്ദ്രന്‍. 2024 ലോക്​സഭ തിരഞ്ഞെടുപ്പില്‍ ഹാട്രിക് ലക്ഷ്യവുമായാണ് യുഡിഎഫ് സ്ഥാനാര്‍ഥി പ്രേമചന്ദ്രന്റെ പോരാട്ടം. കൊല്ലം എംഎല്‍എ കൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം മുകേഷും പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പമുണ്ട്. മുകേഷിനെപ്പോലെ അറിയപ്പെടുന്ന സിനിമാതാരമായ ജി.കൃഷ്ണകുമാറിനെ എന്‍ഡിഎ  സര്‍പ്രൈസ് സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചതോടെ പോരാട്ടത്തിന് കട്ട ഗ്ലാമര്‍. നോക്കാം കൊല്ലത്തിന്‍റെ തിരഞ്ഞെടുപ്പ് ചിത്രം. 

Kollam constituency Loksabha election 2024