ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്തു കനത്ത പോരാട്ടം. ശശി തരൂരിന് കനത്ത വെല്ലുവിളിയുമായി രാജീവ് ചന്ദ്രശേഖര്‍ ലീഡ് ചെയ്യുന്നു. ശ്രദ്ധേയായ മത്സരം നടക്കുന്ന തൃശൂരില്‍ സുരേഷ് ഗോപി ലീഡ് നില ഉയര്‍ത്തി. നിലവിൽ 20,000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി മുന്നിലാണ്. തുടക്കത്തിൽ എൽഡിഎഫും യുഡിഎഫും മാറിമാറി ലീഡ് ചെയ്ത മണ്ഡലത്തിൽ, ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ബിജെപി ലീഡ് ഉയർത്തുകയായിരുന്നു
വടകരയില്‍ തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം ഷാഫി പറമ്പില്‍ ലീഡ് നിലയില്‍ മുന്നിലെത്തി. മാവേലിക്കര, ആറ്റിങ്ങല്‍, ആലത്തൂര്‍ എല്‍.ഡി.എഫ് മുന്നില്‍ . ആലപ്പുഴയിലും കണ്ണൂരിലും പത്തനംതിട്ടയിലും കാസര്‍കോടും കോട്ടയത്തും വടകരയിലും ചാലക്കുടിയിലും യു.ഡി.എഫിന് ലീഡ് . പ്രേമചന്ദ്രനും ഡീന്‍ കുര്യാക്കോസും തുടക്കം മുതല്‍ ലീഡ് നിലയില്‍ കുതിച്ചു.