ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാന രാഷ്ട്രീയത്തിന്റെ കണ്ണുകള്‍ തലസ്ഥാനത്തേക്ക്. ലീഡ് നിലകള്‍ മാറിമറിഞ്ഞ തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ വീണ്ടും മുന്നില്‍. എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ ഒരു ഘട്ടത്തില്‍ ഏറെ മുന്നേറിയിരുന്നു. ലീഡ് 23,000ന് മുകളില്‍ വരെ എത്തിയ ഘട്ടമുണ്ടായിരുന്നു. തീര മേഖലകളാണ് യുഡിഎഫിനെ തുണച്ചത്. പന്ന്യന്‍ രവീന്ദ്രനു എല്‍.ഡി.എഫിന്‍റെ വോട്ട് വര്‍ധിപ്പിക്കാനായി.
വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കടുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് കുതിപ്പ്. 18 മണ്ഡലങ്ങളില്‍ യു.ഡി.എഫ് മുന്നേറ്റം . തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി വിജയമുറപ്പിച്ചു. എല്‍.ഡി.എഫ് ആലത്തൂരില്‍ മാത്രം മുന്നില്‍ നില്‍ക്കുന്നു.
തുടക്കത്തിൽ എൽഡിഎഫും യുഡിഎഫും മാറിമാറി ലീഡ് ചെയ്ത മണ്ഡലത്തിൽ, ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ബിജെപി ലീഡ് ഉയർത്തുകയായിരുന്നു. നാല് റൗണ്ടിലും സുരേഷ് ഗോപി മുന്നിലായിരുന്നു. രണ്ടാമത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍കുമാറായിരുന്നു. യുഡിഎഫിനു കനത്ത ക്ഷീണമായി കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്തും.
വടകരയില്‍ തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം ഷാഫി പറമ്പില്‍ ലീഡ് നിലയില്‍ മുന്നിലെത്തുകയും ജയം ഉറപ്പിക്കുകയും ചെയ്തു. കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരന്‍ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്തിലടക്കം മുന്നിലെത്തി. 2019ലെ ഭൂരിപക്ഷം മറികടന്ന് ൈഹബി ഈഡനും എം.കെ.രാഘവനും ജയം ഉറപ്പിച്ചു. പാലക്കാട് വി.കെ.ശ്രീകണ്ഠനും കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജും മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും ജയമുറപ്പിച്ചു . വയനാട്ടില്‍ രാഹുലിന്‍റെ ലീഡ് മൂന്ന് ലക്ഷം കടന്നു