മലയാളികൾ ഉറ്റുനോക്കിയ വടകരയിൽ മിന്നും ജയം നേടി യൂഡിഎഫും ഷാഫി പറമ്പിലും. വടകരയിലെ രാഷ്ട്രീയ ബോധമുള്ള ജനങ്ങളുടെ വിജയമാണിതെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. ഒരു ലക്ഷത്തി പതിനായിരത്തിലധികം വോട്ടുകൾക്ക് ആണ് ഷാഫിയുടെ ജയം.
ഷാഫി പറമ്പിലിനും കൂട്ടർക്കും മനം തുറന്ന് ചിരികാം. ആഘോഷിക്കാം. എൽഡിഎഫിലെ കെ കെ ശൈലജയോട് തുടക്കം മുതൽ ഒടുക്കം വരെ കടുത്ത പോരാട്ടം നടത്തിയാണ് ഇതുപോലൊരു മിന്നും ജയം സ്വന്തമാക്കിയത്. രാഹുൽ ഗാന്ധി ട്രെൻഡിൽ 2019ൽ കെ മുരളീധരൻ നേടിയ 84,633 വോട്ടിന്റെ ഭൂരിപക്ഷവും നിഷ്പ്രയാസം മറികടന്നു. ആദ്യ നാല് റൗണ്ട് പിന്നിട്ടപ്പോൾ തന്നെ ഷാഫി ട്രെൻഡ് സുവ്യക്തം.
ഷാ ആവേശം. വർഗീയ പ്രചാരണത്തിനുള്ള മറുപടിയെന്നും ഷാഫി. പരാജയത്തെക്കുറിച്ച് എൽഡിഎഫിന്റെ മറുപടി ഇങ്ങനെ. ചിരി മായാതെ മടങ്ങൂ എന്ന് കെ കെ ശൈലജയോട് കെ കെ രമ എംഎൽഎ.മരിച്ച മനുഷ്യരെയും തോറ്റ മനുഷ്യരെയും ചേർത്തുപിടിച്ച നാടാണിതെന്ന് പറഞ്ഞുകൊണ്ടാണ് കെ കെ ശൈലജയെ കെ കെ രമ യാത്രയാക്കിയത്.