ERNAKULAM-Perfomance-845

 

Mp-Per-Hybi-Eden-845-440

രണ്ടാംവട്ടം എംഎല്‍എ ആയിരിക്കേ രാജിവച്ച് ലോക്സഭയിലേക്ക് പോയ ഹൈബി ഈഡന്‍ എറണാകുളത്ത് ഹിറ്റായെന്ന് സര്‍വേ. മണ്ഡലത്തില്‍ മനോരമന്യൂസ്–വി.എം.ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേയില്‍ പങ്കെടുത്ത 55 ശതമാനം പേര്‍ എംപിയുടെ പ്രകടനത്തില്‍ തൃപ്തരാണ്. ഏറ്റവും മികച്ചതെന്ന് 11.62 ശതമാനം പേരും മികച്ചതെന്ന് 42.84 ശതമാനം പേരും അഭിപ്രായപ്പെട്ടു. 28.99 ശതമാനം ശരാശരി പ്രകടനമെന്നാണ് വിലയിരുത്തിയത്. മോശമെന്ന് കരുതുന്നവര്‍ 12.56 ശതമാനമാണ്. എംപി തീര്‍ത്തും പോരെന്ന് തോന്നലുള്ള നാല് ശതമാനം പേരും മണ്ഡലത്തിലുണ്ട്.

2019-Vote-Share-Eranakulam-845-440

 

ഇപ്പോഴത്തെ സംസ്ഥാന വ്യവസായമന്ത്രി പി.രാജീവ് ആണ് 2019 ലോക്സഭാതിരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഹൈബി ഈഡനെ നേരിട്ടത്. നേരത്തേ പാര്‍ലമെന്റംഗമായിരുന്ന പരിചയവും എറണാകുളത്തെ ശക്തമായ സ്വാധീനവുമെല്ലാമായെത്തിയ രാജീവിന് പക്ഷേ യുവ എംഎല്‍എയ്ക്കുമുന്നില്‍ അടിപതറി. 1,69,153 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലോക്സഭയിലേക്കുള്ള കന്നിയങ്കത്തില്‍ ഹൈബി ഈഡന്‍ ജയിച്ചുകയറിയത്. ബിജെപി സ്ഥാനാര്‍ഥിയായി വന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന് 1,37,749 വോട്ട് (14.24%) ലഭിച്ചു.

 

ലോക്സഭയിലെ പ്രകടനം

 

പതിനേഴാം ലോക്സഭയിലെ പതിമൂന്നാം സമ്മേളനം വരെ ഹൈബി ഈഡന്‍ 65 ചര്‍ച്ചകളില്‍ പങ്കെടുത്തു. 305 ചോദ്യങ്ങളുന്നയിച്ചു. 24 സ്പെഷല്‍ മെന്‍ഷനുകള്‍ നടത്തി. സര്‍ക്കാര്‍ അവതരിപ്പിച്ച 5 ബില്ലുകളില്‍ ഭേദഗതികള്‍ നിര്‍ദേശിച്ചു. 9 സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു.  ഭവന നഗരകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി, ഷിപ്പിങ് കണ്‍സള്‍ട്ടേറ്റിവ് കമ്മിറ്റി, പാര്‍ലമെന്റ് ലൈബ്രറി കമ്മിറ്റി എന്നിവയില്‍ അംഗമാണ് ഈ നാല്‍പ്പതുകാരന്‍.

 

Here is Hibi Eden's rating as an MP in Ernakulam constituency. Manorama News-VMR Mood of the State Survey results.