ഇടുക്കിയില്‍ എണ്ണംപറഞ്ഞ വിജയത്തോടെ ലോക്സഭയില്‍ അരങ്ങേറ്റം കുറിച്ച ഡീന്‍കുര്യാക്കോസിന്റെ ജനപ്രീതിയില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെന്ന് മനോരമന്യൂസ് സര്‍വേ. മണ്ഡലത്തില്‍ മനോരമന്യൂസ്–വി.എം.ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേയില്‍ പങ്കെടുത്ത 53.39 ശതമാനം പേര്‍ എംപിയെന്ന നിലയില്‍ ഡീനിന്റെ പ്രകടനത്തില്‍ തൃപ്തരാണ്. 18.4 ശതമാനം പേര്‍ എംപിയുടെ പ്രവര്‍ത്തനം ഏറ്റവും മികച്ചതെന്നും 34.99 ശതമാനം മികച്ചതെന്നും അഭിപ്രായപ്പെട്ടു. 25.03 ശതമാനം ശരാശരി പ്രകടനമെന്ന് വിലയിരുത്തി. മോശമെന്ന് അഭിപ്രായമുള്ളത് 15.08 ശതമാനത്തിനാണ്. തീരെ മോശമെന്ന് 6.5 ശതമാനം പേരും അഭിപ്രായപ്പെട്ടു. രണ്ടും ചേരുമ്പോള്‍ അതൃപ്തരുടെ സംഖ്യ 21.58 ശതമാനം വരും.
2014ല്‍ തന്നെ തോല്‍പിച്ച സിപിഎം സ്വതന്ത്രന്‍ ജോയ്സ് ജോര്‍ജിന് അതേ നാണയത്തില്‍ മറുപടി നല്‍കിയാണ് ഡീന്‍ കുര്യാക്കോസ് 2019ല്‍ ഇടുക്കി എംപിയായത്. 1,71,053 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തോടെ പാര്‍ലമെന്റില്‍ അരങ്ങേറ്റം കുറിച്ച ഡീന് 54.21 ശതമാനം വോട്ട് ലഭിച്ചു. ജോയ്സ് ജോര്‍ജ് 35.61 ശതമാനം (3,27,440) വോട്ട് നേടി.
ലോക്സഭയിലെ പ്രകടനം
പതിനേഴാം ലോക്സഭയിലെ പതിമൂന്നാം സമ്മേളനം വരെ വി.കെ.ശ്രീകണ്ഠന്‍ 79 ചര്‍ച്ചകളില്‍ പങ്കെടുത്തു. 275 ചോദ്യങ്ങളുന്നയിച്ചു. 23 സ്പെഷല്‍ മെന്‍ഷനുകള്‍ നടത്തി. 5 സര്‍ക്കാര്‍ ബില്ലുകളില്‍ ഭേദഗതി കൊണ്ടുവന്നു. 9 സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു. ഗ്രാമവികസന, പഞ്ചായത്തിരാജ് കണ്‍സള്‍ട്ടേറ്റിവ് കമ്മിറ്റി, തൊഴില്‍, ടെക്സ്റ്റൈല്‍സ്, നൈപുണ്യവികസന സ്റ്റാന്‍ഡിങ് കമ്മിറ്റി എന്നിവയില്‍ അംഗമാണ് ഈ നാല്‍പ്പത്തിരണ്ടുകാരന്‍.
Here is Dean Kuriakose' rating as an MP in Idukki constituency. Manorama News-VMR Mood of the State Survey results.