Pre-Poll-PM-845

രാജ്യത്തിനകത്തും പുറത്തും നരേന്ദ്രമോദിയുടെ ജനപ്രീതി ഉയര്‍ന്നു നില്‍ക്കെ കേരളത്തില്‍ മോദിയെ പ്രധാനമന്ത്രി പദത്തിലേക്ക് പിന്തുണയ്ക്കുന്നവര്‍ കുറവ്. മനോരമന്യൂസ്–വി.എം.ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേയില്‍ പങ്കെടുത്ത 47.57 ശതമാനം പേരുടെ അഭിപ്രായം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ്. പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി 19.05 ശതമാനം പേരുടെ ഇഷ്ടനേതാവ് മോദി തന്നെ. പിണറായി വിജയന്‍ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്ന 11.48 ശതമാനം പേരുണ്ട്. 7.81 ശതമാനം പേര്‍ ശശി തരൂര്‍ പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെടുന്നു. യോഗി ആദിത്യനാഥ് (4.63), അമിത് ഷാ (3.90), അരവിന്ദ് കേജ്‍രിവാള്‍ (2.38), മമത ബാനര്‍ജി (1.83) നിതീഷ് കുമാര്‍ (1.16) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

Opi-Poll-PM-Ques-Day3-845-440

 

Opi-Poll-PM-Ques-Day3-845-440-New

കേരളത്തിലെ രാഷ്ട്രീയസാഹചര്യത്തില്‍ ബിജെപിയുടെ സ്വാധീനം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതുകൂടിയാണ് സര്‍വേഫലം. ബിജെപിക്ക് സ്വാധീനം കൂടുതലുള്ള പാലക്കാട്, തൃശൂര്‍, മാവേലിക്കര, പത്തനംതിട്ട എന്നിവ ഒഴികെയുള്ള മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ റേറ്റിങ് 40 ശതമാനത്തില്‍ കൂടുതലാണ്. രാഹുലിന്റെ സ്വന്തം മണ്ഡലമായ വയനാട്ടിലാണ് പിന്തുണ കൂടുതല്‍. 68.93 ശതമാനം. കോഴിക്കോട്ട് രാഹുലിനെ പിന്തുണച്ചത് 67.07 ശതമാനം പേര്‍. മലപ്പുറം, പൊന്നാനി, ഇടുക്കി, കോട്ടയം മണ്ഡലങ്ങളില്‍ 50 ശതമാനത്തിലധികമാണ് റേറ്റിങ്.

 

പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ നരേന്ദ്രമോദി ജനപ്രീതിയില്‍ രാഹുലിനെ പിന്നിലാക്കി. പത്തനംതിട്ടയില്‍ 51.54 ശതമാനം പേര്‍ നരേന്ദ്രമോദി തന്നെയാണ് മികച്ച പ്രധാനമന്ത്രിസ്ഥാനാര്‍ഥി എന്ന് അഭിപ്രായപ്പെട്ടു. 37.52 ശതമാനമാണ് ഇവിടെ രാഹുലിനുള്ള പിന്തുണ. തിരുവനന്തപുരത്ത് 48 ശതമാനം പേര്‍ മോദി പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ 42.14 ശതമാനം ആണ് രാഹുലിനൊപ്പമാണ്. മാവേലിക്കര, ഇടുക്കി, പാലക്കാട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ മോദിക്ക്  20 ശതമാനത്തിന് മുകളില്‍ പിന്തുണ ലഭിച്ചു.

 

പിണറായി വിജയന്‍ പ്രധാനമന്ത്രിയായിക്കാണാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതലുള്ളത് വടകര മണ്ഡലത്തിലാണ്. 21.81 ശതമാനം. ചാലക്കുടി, ആലത്തൂര്‍, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ മണ്ഡലങ്ങളിലും പിണറായിക്ക് 15 ശതമാനത്തിലേറെപ്പേരുടെ പിന്തുണയുണ്ട്. എന്നാല്‍ തലസ്ഥാനമായ തിരുവനന്തപുരത്ത് വെറും 0.29 ശതമാനം പേര്‍ മാത്രമേ പിണറായിയെ പ്രധാനമന്ത്രിയായി കാണാന്‍ അഗ്രഹം പ്രകടിപ്പിച്ചുള്ളു.

 

Rahul Gandhi tops the list of most popular PM candidates in kerala with 47.5 rating says, Manorama News-VMR Mood of the State Survey; PM Modi comes in second position.