സംസ്ഥാനത്തിന്‍റെ വ്യാവസായിക വളര്‍ച്ചയ്ക്കായി നയങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എവിഎ ഗ്രൂപ് ഓഫ് കമ്പനീസ് ഡയറക്ടര്‍ വിവേക് വേണുഗോപാല്‍ ചര്‍ചയില്‍ പങ്കെടുത്ത് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ കേരളത്തിനുണ്ടെന്നും നഗരങ്ങളെ എങ്ങനെ കുറച്ചു കൂടി കൂടുതല്‍ ചടുലമാക്കാമെന്നതാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് പുറത്തുള്ളവരെ എങ്ങനെ കേരളത്തിലേക്ക് ആകര്‍ഷിക്കാം എന്ന് പരിഗണിക്കണം. സംസ്ഥാനത്ത് വ്യവസായം തുടങ്ങുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ജോലിക്കാരെയും യൂണിയനുകളെയും എങ്ങനെ ബഹുമാനിക്കണമെന്ന് കൂടി അറിഞ്ഞിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിനായാണ് യുവാക്കള്‍ ഉള്‍പ്പടെ വിദേശത്തേക്ക് ചേക്കേറുന്നത്. മറ്റ് നഗരങ്ങളില്‍ പോയാല്‍ തന്നെ നിരവധി തൊഴിലവസരങ്ങള്‍ യുവാക്കള്‍ക്ക് മുന്നിലെത്തുന്നു. അതും കേരളം വിടാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. എന്‍റര്‍ടെയി്നമെന്‍റ് സാധ്യതകള്‍ കേരളത്തില്‍ കുറവാണെന്നതും ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്ത് മണി കഴിഞ്ഞാല്‍ ഇവിടെ ആക്ടിവിറ്റികള്‍ ഉണ്ടാവുന്നില്ല. അതേസമയം ജോലി കിട്ടി കുടുംബമായി കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉള്‍പ്പെടെ നല്ല സാധ്യതകള്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Manorama News Conclave Vivek Venugopal