സംസ്ഥാനത്തിന്‍റെ വ്യാവസായിക വളര്‍ച്ചയ്ക്കായി നയങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എവിഎ ഗ്രൂപ് ഓഫ് കമ്പനീസ് ഡയറക്ടര്‍ വിവേക് വേണുഗോപാല്‍ ചര്‍ചയില്‍ പങ്കെടുത്ത് പറ‍ഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ കേരളത്തിനുണ്ടെന്നും നഗരങ്ങളെ എങ്ങനെ കുറച്ചു കൂടി കൂടുതല്‍ ചടുലമാക്കാമെന്നതാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് പുറത്തുള്ളവരെ എങ്ങനെ കേരളത്തിലേക്ക് ആകര്‍ഷിക്കാം എന്ന് പരിഗണിക്കണം. സംസ്ഥാനത്ത് വ്യവസായം തുടങ്ങുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ജോലിക്കാരെയും യൂണിയനുകളെയും എങ്ങനെ ബഹുമാനിക്കണമെന്ന് കൂടി അറിഞ്ഞിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ വ്യാപാരരംഗം വളരെ വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും വിജയിക്കണമെങ്കില്‍ ഈഗോ ലവലേശം പാടില്ലെന്ന് ഇന്‍റര്‍ഗ്രോ ബ്രാന്‍ഡ്സ് സിഇഒയും എംഡിയുമായ അശോക് മാണി.രണ്ട് പതിറ്റാണ്ടു മുന്‍പ് കേരളത്തില്‍ ബിസിനസ് തുടങ്ങി വിജയിപ്പിക്കുക എളുപ്പമായിരുന്നില്ല. അത് ഇന്നും അല്ലെന്നും അദ്ദേഹം മനോരമന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു . മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ലേബര്‍ ചാര്‍ജടക്കമുള്ള ഉല്‍പാദനച്ചെലവുകള്‍ കേരളത്തില്‍ കൂടുതലാണ്. പക്ഷേ അതിന് സംസ്ഥാനത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ബിസിനസ് രംഗത്തുള്ളവര്‍ അത് മനസ് കൊണ്ട് അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Manorama news conclave Ashok Mani and Vivek Venugopal