ലൈംഗീകാതിക്രമം മാത്രമല്ല വേതനം അടക്കമുള്ള കാര്യങ്ങളും തീരുമാനിക്കപ്പെടണെന്ന് കനി കുസൃതി. വിപണി മൂല്ല്യത്തിന് കൃത്യമായ മാനദണ്ഡം വേണം. കൃത്യം കരാർ ഉണ്ടാവണം. അഭിനയിക്കുന്നവർക്ക് മാത്രമല്ല, മറ്റുള്ളവർക്കും ഇത് ബാധകമാക്കണം. സിനിമയിൽ ചില ഇടത്ത് മാത്രമാണ് മണിക്കൂറിന് ശമ്പളം ലഭിക്കുന്നത്. വിനോദമായതിൽ മാർക്കറ്റ് നിലവാരത്തിനൊത്താണ് പണം, പക്ഷെ അതിനൊരു മാർജിൻ വേണം, മനോരമ കോണ്‍ക്ലേവില്‍ നിലപാട് വ്യക്തമാക്കി കനി കുസൃതി. ഒപ്പം വിശേഷങ്ങള്‍ പങ്കുവച്ച് ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ് താരങ്ങളും.