2018 സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയത് വിദേശത്തേക്കയച്ച പ്രിന്റില്‍നിന്നാണെന്ന ആരോപണവുമായി സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. അതിന് തെളിവുണ്ടായിട്ടും യാതൊരു നടപടിയുമില്ലാത്തത് വിഷമമുണ്ടാക്കി. മലയാള സിനിമയിലെ പ്രത്യേക ഗ്യാങ്ങിന്റേതായിരുന്നു 2018 സിനിമയെങ്കില്‍ ഓസ്കര്‍ നേടി മടങ്ങുമായിരുന്നുവെന്ന് മനോരമ ന്യൂസ് ന്യൂസ് മേക്കര്‍ സംവാദത്തില്‍ ജൂഡ് പറഞ്ഞു. ഓസ്കര്‍ എന്‍ട്രിക്ക് ശേഷം ഹോളിവുഡില്‍ സിനിമ ചെയ്യാന്‍ ഓഫര്‍ ലഭിച്ചതായും ജൂഡ് വെളിപ്പെടുത്തി