breakinginolympics

പാരിസ് ഒളിംപിക്സിനെ വ്യത്യസ്തമാക്കുന്ന പലതരം കാഴ്ചകളും കാര്യങ്ങളും ഉണ്ട്. അതിലൊന്നാണ് ബ്രേക്ക് ഡാന്‍സ് മല്‍സരം. ശരിക്ക് പറഞ്ഞാല്‍ ബ്രേക്ക് ഡാന്‍സല്ല മറിച്ച് ബ്രേക്കിങ്ങ് ആണ് മല്‍സരം. ചരിത്രത്തിലാദ്യമായാണ് ബ്രേക്കിങ്ങ് എന്ന ഇനം ഒളിംപിക്സില്‍ ഇടം പിടിക്കുന്നത്.

സിംപ്ളായിട്ട് ഒരു പാട്ടുംവെച്ച് രണ്ട് സ്റ്റെപ്പിട്ടാല്‍ ഒളിംപിക്സില്‍ മല്‍സരിക്കാന്‍ പറ്റുന്നത്ര എളുപ്പായോ കാര്യങ്ങള്‍ എന്ന് ചിന്തിക്കണ്ട. അത്ര കൂളല്ല ഈ ഇവന്റ്. 2024ലെ പാരിസ് ഒളിംപിക്സ് ചരിത്രത്തിന്റെ ഒരു ഭാഗമാകുമെങ്കില്‍ അതിലേക്കുള്ള ചുവട്്വെപ്പാണ് ബ്രേക്കിങ്ങ് എന്ന മല്‍സരം. ഈ മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ ബ്രേക്കേഴ്സ് എന്ന അറിയപ്പെടും. 32 മല്‍സരാര്‍ഥികളാണ് ഇത്തവണ മല്‍രക്കളത്തില്‍.

ഇതിന്റെ ഉല്‍ഭവത്തെപ്പറ്റി തര്‍ക്കങ്ങള്‍ പലതുണ്ട്. 70കളില്‍ ന്യൂയോര്‍ക്കിലെ ഹൗസ് പാര്‍ട്ടികളില്‍ നടന്നിരുന്ന ഡി ജെ ഹിപ്ഹോപ്പിന്റെ പുതുപതിപ്പാണെന്നാണ് പൊതുവില്‍ പറയപ്പെടുന്നത്. എന്താണ് ഇവന്റ് എന്നാണെങ്കില്‍, ഹിപ്്ഹോപിന്റെ പശ്ചാത്തലത്തിലേക്ക് സ്പോര്‍ട്സിന്റെ വേരുകള്‍ ചേര്‍ത്ത്്വെക്കുന്നതാണ് ബ്രേക്കിങ്ങ്. 5 മാനദണ്ഡങ്ങളാണ് മല്‍സരത്തില്‍ പാലിക്കേണ്ടത്. 

1) എത്രകണ്ട് നിയന്ത്രിതവും ബലവത്തുമാണ് ബ്രേക്കര്‍ എന്ന് നോക്കുന്നതാണ് സാങ്കേതികത്വം.

2)അനേകം പൊസിഷനുകളില്‍ വ്യത്യസ്തമായ ചലനങ്ങള്‍ ഒരു ബ്രേക്കര്‍ എത്ര നന്നായി പ്രയോഗിക്കുന്നു അതാണ് വൊക്കാബുലറി

3)എക്സിക്യൂഷന്‍, എന്ന്്വെച്ചാല്‍ എത്ര സുന്ദരമായാണ് ബ്രേക്കര്‍ ഒാരോ ചലനങ്ങളും അവതരിപ്പിക്കുന്നത്.

4)സംഗീതാത്മകത, അതായത് എത്രകണ്ട് മനോഹരമായി ബ്രേക്കര്‍ ഒരു താളം വിന്യസിക്കുന്നു എന്നത്.

5)ഒറിജിനാലിറ്റി എന്ന്്വെച്ചാല്‍ ബ്രേക്കറുടെ സ്വതസിദ്ധമായ സ്റ്റൈല്‍..

രണ്ട് ബ്രേക്കര്‍മാര്‍ നേര്‍ക്കുനേര്‍ മല്‍സരിക്കുന്ന പലഘട്ടങ്ങളായാണ് മല്‍സരം. ഒരു രാജ്യത്തിന് നാല് ബ്രേക്കര്‍മാരെ പങ്കെടുപ്പിക്കാം. ഒരു മിനിറ്റില്‍ ഫ്രീസ്റ്റൈല്‍ ത്രോ ഡൗണ്‍, പോപുലര്‍ മൂവ്, ബൈറ്റിങ്ങ്, ക്രാഷിങ്ങ് ഇങ്ങനെ നീളുന്നു ഘട്ടങ്ങള്‍.