TAGS

സംരംഭം തുടങ്ങുകയാണെന്ന് പറഞ്ഞപ്പോള്‍ കളിയാക്കിയവര്‍ക്ക് മുന്നില്‍ ആത്മവിശ്വാസത്തോടെ വിജയിച്ച കഥയാണ് കോഴിക്കോട് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കൈരളി ജെ.എല്‍.ജി ഗ്രൂപ്പിനു പറയാനുള്ളത്. കുടുംബശ്രീയുടെ തിരിച്ചടവില്ലാത്ത ലോണ്‍ കിട്ടിയപ്പോള്‍ എന്തുചെയ്യുമെന്ന ചിന്തയില്‍ നിന്നാണ് തരിശുസ്ഥലങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ തീരുമാനിച്ചത്.  മറ്റ് തൊഴിലാളികളുടെ സഹായമില്ലാതെ ഇവര്‍ തന്നെ കാടുമൂടിയ സ്ഥലങ്ങള്‍ വൃത്തിയാക്കി കൃഷിയിറക്കി. 75 സെന്റ് സ്ഥലത്തില്‍ നെല്‍കൃഷി തുടങ്ങി. ഇപ്പോള്‍, ഒന്നര ഏക്കറില്‍ നെല്‍ കൃഷി നടത്തുന്നു.