മുളയും ചിരട്ടയും കൊണ്ട് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് ജീവിത വിജയം കൈവരിക്കുകയാണ് വയനാട് വെങ്ങപ്പള്ളി സ്വദേശി ഷീജ. പ്രളയത്തില്‍ തകര്‍ന്ന നിര്‍മ്മാണ യൂണിറ്റിന് ഈ വീട്ടമ്മ പുതുജീവന്‍ നല്‍കുകയായിരുന്നു. കുടുംബശ്രീയുടെ സഹായത്തില്‍ തുടങ്ങിയ സംരംഭം തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് വരുമാന മാര്‍ഗം കൂടിയായി.