telanganacpmnew-03

നാല് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റവുമായി ബിജെപി. രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം പിടിച്ച ബിജെപി മധ്യപ്രദേശില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തി. മധ്യപ്രദേശിലെ ഏഴില്‍ ആറ് മേഖലകളിലും ബിജെപി നേട്ടം കൊയ്തു.  രാജസ്ഥാനില്‍ തുടര്‍ഭരണം നേടാമെന്ന ഗെലോട്ടിന്‍റെ  പ്രതീക്ഷകള്‍ കെടുത്തി  ബിജെപി മുന്നേറി. ഛത്തീസ്ഗഡില്‍ നിര്‍ണായക മേഖലകളില്‍ കാലിടറിയതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. എക്സിറ്റ് പോളുകളുടെ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായി ഛത്തീസ്ഗഡില്‍ ബിജെപിയുടെ നേട്ടം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പില്‍ തെലങ്കാനമാത്രം കോണ്‍ഗ്രസിന് ആശ്വാസവിജയമായി. അതേസമയം തെലങ്കാനയില്‍ ഒറ്റയ്ക്ക് മല്‍സരിച്ച 19 സീറ്റിലും സിപിഎം പിന്നിലാണ്. കോണ്‍ഗ്രസ് സഖ്യത്തില്‍ ഒറ്റയ്ക്ക് മല്‍സരിച്ച സിപിഐ മുന്നേറ്റം തുടരുകയാണ്. ഛത്തീസ്ഗഡിലെ കോണ്ടയിലും സിപിഐയുടെ മനീഷ് കുഞ്ചം ലീഡ് ചെയ്യുന്നു. രാജസ്ഥാനിലെ രണ്ട് സിറ്റിങ് സീറ്റിലും സിപിഎം പിന്നിലാണ്.