behind-congress-win-in-telengana

തെലങ്കാന സംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യമായി ഭരണത്തിലെത്താന്‍ കോണ്‍ഗ്രസിനെ സഹായിച്ചത് ജനങ്ങളെ കൃത്യമായി പഠിച്ചുള്ള സോഷ്യല്‍ എന്‍ജിനീയറിങ്. ഒപ്പം ഒരു വർഷത്തിലേറെയായി നടന്ന മുന്നൊരുക്കങ്ങളുമാണ് തെലുങ്ക് നാട്ടിൽ പാർട്ടിക്ക് പുതുജന്മം നൽകിയത്. ഒ.ബി.സി, എസ്.എസി, എസ്.എസ് മുസ്‍ലിം വിഭാഗങ്ങള്‍ ജനസംഖ്യയുടെ 90 ശതമാനം വരുന്ന തെലങ്കാനയില്‍ ഇവരെ ലക്ഷ്യം വച്ചായിരുന്നു കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ എന്‍ജിനിയറിങ്. ഒപ്പം ഗ്രാമീണ മേഖലയിലെ അവികസനവും വോട്ടാക്കുന്നതിന് പാര്‍ട്ടിക്ക് കഴിഞ്ഞു.

 

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയും ഗ്യാസ് സിലിണ്ടറിന് 500 രൂപ സബ്സിഡിയും മാസം 2500 രൂപ സ്റ്റൈപെന്‍ഡും നല്‍കുന്ന മഹാലക്ഷ്മി, ഭൂവുടമകള്‍ക്കും പാട്ടകര്‍ഷകര്‍ക്കും കര്‍ഷ തൊഴിലാളികള്‍ക്കും ആനുകൂല്യം ഉറപ്പാക്കുന്ന റിതു ബറോസ, സൗജന്യ വൈദ്യുതി വാഗ്ദാനം നല്‍കുന്ന ഗൃഹജ്യോതി, വീട് നിര്‍മാണ ധനസഹായത്തിനായി ഇന്ദിര അമ്മ ഇന്തുലു തുടങ്ങി ആറു വാഗ്ദാനങ്ങളുമായാണു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

 

കെ.സി.ആര്‍ സര്‍ക്കാരിന്‍റെ പതാക വാഹക പദ്ധതികളായിരുന്നു രണ്ടു കിടപ്പുമുറികളുള്ള ഫ്ലാറ്റ് പദ്ധതിയും റിതു ബന്ധുവും . സൗജന്യഫ്ലാറ്റ് ഹൈദരാബാദ് നഗരത്തില്‍ മാത്രം ഒതുങ്ങിയപ്പോള്‍ സംസ്ഥാനം മുഴുവന്‍ ഗൃഹനിര്‍മാണത്തിന് ഭൂമിയും അഞ്ച് ലക്ഷവുമാണ് ഇന്ദിര അമ്മന്‍ ഇന്തുലുവിലൂടെ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്. കര്‍ഷകര്‍ക്ക് ഏക്കറിന് 5000 രൂപ നല്‍കുന്നതായിരുന്നു കെ.സി.ആറിന്‍റെ റിതുബന്ധു പദ്ധതി. ജനസംഖ്യയുടെ 10 ശതമനം മാത്രം വരുന്ന  റെഡ്ഡി, വെല്ലമ്മ സമൂഹങ്ങളാണ്  തെലങ്കാനയിലെ ഭൂവുടമകള്‍. ഇവരായിരുന്നു പദ്ധതിയുടെ ഗുണഭോക്താക്കള്‍. പാട്ടകര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന റിതു ബറോസ ജനസഖ്യയുടെ വലിയ വിഭാഗത്തെ സ്വാധീനിച്ചുവെന്ന് ഉറപ്പാണ്. 

 

സോണിയ ഗാന്ധിയെ തെലങ്കാനയുടെ അമ്മയായി അവതരിപ്പിച്ചാണ് തെലങ്കാന വിമോചന നേതാവ് എന്നാ കെ ചന്ദ്ര ശേഖറിന്‍റെ ഇമേജ് തകർത്തത്. യു പി എ ചെയർ പേർസൺ ആയിരിക്കെ സോണിയാ ആണ് തെല്ലങ്കാന രൂപീകരണത്തിന് മുൻകൈ എടുത്തത് എന്ന കാര്യമാണ് ഇതിലൂടെ ഉയർത്തി കാട്ടിയത്. ഭാരത് ജോഡോ യാത്രയ്ക്ക് പിറകെ മേഖലകൾ തിരിച്ച് സംസ്ഥാന നേതാക്കൾ പദ യാത്ര നടത്തിയത് പ്രവർത്തകരെ സജീവമാക്കുന്നത്തിലും  നിർണായകമായി.

 

കര്‍ണാടകയിലേതുപോലെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ആറു പദ്ധതികളും ഉത്തരവുകളായി ഇറങ്ങുമെന്നാണ് മല്ലികാര്‍ജുന ഖാര്‍ഗയും രാഹുലും പ്രിയങ്കയും തിരഞ്ഞെടുപ്പ് റാലികള്‍ വാഗ്ദനം ചെയ്തിരിക്കുന്നത്. അങ്ങനെ ഉണ്ടായില്ലെങ്കില്‍ പുതുസര്‍ക്കാരിന് മധുവിധുവിന് മുന്‍പ് തന്നെ വലിയ എതിര്‍പ്പ് നേരിടേണ്ടിവരുമെന്നുറപ്പാണ്.

 

After the formation of the state of Telangana, it was the social engineering that helped the Congress to come to power for the first time.