രണ്ടുകോടി വിറ്റുവരവുള്ള ചെറുകിട വ്യവസായങ്ങള്‍ക്ക് നികുതി ഇളവ് നൽകുമെന്ന് കേന്ദ്രബജറ്റിൽ പ്രഖ്യാപനം. 50 ലക്ഷം വരുമാനമുള്ള പ്രഫഷനലുകള്‍ക്കും 2023ലെ കേന്ദ്രബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആദായനികുതി അപ്പീലുകള്‍ പരിഹരിക്കാന്‍ ജോയന്റ് കമ്മിഷണര്‍മാര്‍ക്കും ചുമതല നൽകിയിട്ടുണ്ട്. അതേസമയം ഡെപ്പോസിറ്റ്, ലോണ്‍ പരിധിയും ഉയര്‍ത്തിയിട്ടുണ്ട്. പ്രാഥമികസഹകരണസംഘങ്ങള്‍ക്ക് 2 ലക്ഷം വരെ കാഷ് ഡെപ്പസിറ്റ് സ്വീകരിക്കാമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി.