Central-Budget-845-sabari-r
  • 'കേരളത്തില്‍ 35 അമൃത് സ്റ്റേഷനുകള്‍, 92 മേല്‍പ്പാലങ്ങള്‍'
  • 'വളവുകള്‍ നിവര്‍ത്താന്‍ പദ്ധതി രേഖയായി'
  • 'റെയില്‍ സാഗര്‍ കേരളത്തിന് ഗുണകരമാകും'

കേരളത്തിലെ റെയില്‍വേ വികസനത്തിന് 2,744 കോടി രൂപ ബജറ്റില്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. യുപിഎ കാലത്തെക്കാള്‍ ഏഴുമടങ്ങ് അധികവിഹിതമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ 35 അമൃത് സ്റ്റേഷനുകളും 92 മേല്‍പ്പാലങ്ങളുമാണ് പുതിയതായി അനുവദിച്ചത്. വളവുകള്‍ നിവര്‍ത്താനുള്ള പദ്ധതിരേഖ സംസ്ഥാന സര്‍ക്കാരിന് കൈമാറിയതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റെയില്‍ സാഗര്‍ കേരളത്തിന് ഗുണകരമാകുമെന്നും വന്ദേഭാരത് സ്ലീപ്പറും വന്ദേ മെട്രോയും വൈകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

രാജ്യത്ത് പുതിയതായി മൂന്ന് റെയില്‍ ഇടനാഴികള്‍ നിര്‍മിക്കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. ഊര്‍ജ–ധാതു–സിമന്‍റ് ഇടനാഴി, തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴി, അതിവേഗ ഇടനാഴിയെന്നിവയാണ് പുതിയതായി നിര്‍മിക്കുക. പ്രധാനമന്ത്രി ഗാഡി ശക്തി സ്കീമിന് കീഴിലാകും ഇവ നിര്‍മിക്കുകയെന്നും ധനമന്ത്രി വ്യക്തമാക്കി. 40,000 ട്രെയിന്‍ ബോഗികള്‍ വന്ദേഭാരത് ബോഗികളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തും. കൂടുതല്‍ നഗരങ്ങളിലേക്ക് വന്ദേഭാരത് ട്രെയിനുകളെത്തുമെന്നും മന്ത്രി പറഞ്ഞു. 

 

Centre allocates 2,744 cr for railway development in Kerala, Claims Minister