വികസന രൂപരേഖ വിശദീകരിക്കുന്ന ബജറ്റ് അവതരിപ്പിക്കാന്‍ വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തോടെയാണ് ധനമന്ത്രി ഇടക്കാല ബജറ്റ് പ്രസംഗം നടത്തിയത്. ലോകം കിതച്ചപ്പോള്‍ ഇന്ത്യ കുതിച്ചു. രാജ്യത്തെ 2047 ഒാടെ വികസിത രാജ്യമാക്കുക ലക്ഷ്യം. 25 കോടി ജനങ്ങള്‍ ദാരിദ്രത്തില്‍ നിന്നും മോചിതരായി. സര്‍ക്കാരിന്‍റെ പത്തു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ നിര്‍മല സീതാരാമന്‍ എണ്ണിപ്പറഞ്ഞു.
മോദിയുടെ മൂന്നാം ഉൗഴം ഉറപ്പിച്ചുവെന്ന ആത്മവിശ്വാസത്തിലാണ് ധനമന്ത്രി. ഇത് ഇടക്കാല ബജറ്റ്. വികസന രൂപരേഖയുമായി ഉടന്‍ കാണാമെന്ന് പ്രഖ്യാപനം . 2047 ഒാടെ വികസിതഭാരതമെന്ന ലക്ഷ്യം കൈവരിക്കുമെന്ന് നിര്‍മല സീതാരാമന്‍. അമൃകാലത്തിന് ശക്തമായ അടിത്തറയിട്ടു. സൗജന്യഭക്ഷധാന്യ വിതരണം വഴി ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കി. കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍, പാവപ്പെട്ടവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. 25 കോടി ജനങ്ങള്‍ക്ക് ദാരിദ്ര മുക്തി നല്‍കി. 4 കോടി കര്‍ഷകര്‍ക്ക് വിള ഇന്‍ഷൂറന്‍സ് നല്‍കി. പിഎം കിസാന്‍ യോജനയിലൂടെ 11.8 കോടി കര്‍ഷകര്‍ക്ക് സഹായം നല്‍കി. ജനങ്ങളുടെ ശരാശരി വരുമാനം 50 ശതമാനത്തോളം വര്‍ധിച്ചു. ദേശീയ വിദ്യാഭ്യാസനയം മാറ്റങ്ങളുണ്ടാക്കുന്നു. ല്യികരംഗത്ത് റെക്കോര്‍ഡ് മെഡല്‍ നേട്ടം. വനിത സംവരണ നിയമം യാഥാര്‍ഥ്യമാക്കി. തൊഴിലടങ്ങളിലെ സ്ത്രീ പങ്കാളിത്തം കൂടി. വിലക്കയറ്റം നേരിയ തോതില്‍ മാത്രമാണ്. യുദ്ധം അടക്കം ആഗോള തലത്തിലെ സങ്കീര്‍ണ സാഹചര്യത്തിലും ഇന്ത്യ മുന്നേറി. വിലക്കയറ്റം പിടിച്ചു നിര്‍ത്തി. അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി. 78 ലക്ഷം തെരുവ് കച്ചവടക്കാര്‍ക്ക് വായ്പ നല്‍കി. കാര്‍ഷിക മേഖലയെ ആധുനികവല്‍ക്കരിച്ചു. അടുത്ത അഞ്ച് വര്‍ഷം അഭൂതപൂര്‍വമായ വികസനത്തിന്‍റേതാകുമെന്നും ധനമന്ത്രി പറഞ്ഞു.
Finance minister nirmala sitharaman present union budget 2024