ഇടക്കാല യൂണിയൻ ബജറ്റിൽ സമ്മിശ്ര പ്രതികരണവുമായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്. ആവേശകരമായ വലിയ പ്രഖ്യാപനങ്ങൾ  ഇല്ലെങ്കിലും മോശമല്ലാത്ത ബജറ്റെന്ന് ചിലർ . 2019ലെ ഇടക്കാല ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്നവെന്ന് മറ്റ് ചിലർ. 

ബജറ്റ് മോശമല്ല.പക്ഷെ കൂടുതൽ പ്രഖ്യാപനങ്ങൾ ജുലൈയിൽ ഉണ്ടാകുമെന്ന് പറയുമ്പോഴും ഇപ്പോൾ എന്ത് ലഭിച്ചുവെന്നതിന് പ്രാധാന്യമുണ്ട്. ആവേശകരമായ പ്രഖ്യാപനങ്ങൾ ഇല്ലെങ്കിലും ബജറ്റ് കർഷകർക്ക് കൈത്താങ്ങാകുന്നുണ്ടെന്ന് സിഐഐ കേരള മുൻ ചെയർമാൻ ശിവദാസ് ബി.മേനോൻ പറഞ്ഞു. പാവപ്പെട്ടവരെയും യുവാക്കളെയും സ്ത്രീകളെയും അടക്കം ചേർത്ത് നിർത്തിയെന്നും ബിസിനസ് ലോകം വിലയിരുത്തുന്നു. എന്നാൽ 2019ലെ ഇടക്കാല ബജറ്റ് താരതമ്യേന ഭേദം ആയിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരും ധാരാളം.

mixed reaction on the budget