രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് അവതരിപ്പിച്ച ദിവസമാണ് ഇന്ന്. പൊതുതിരഞ്ഞെടുപ്പിന്‍റെ പടിവാതില്‍ക്കലെത്തി നില്‍ക്കെ ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. ഇടക്കാല ബജറ്റില്‍ ആദായനികുതിയിലടക്കം മാറ്റങ്ങള്‍ പ്രഖ്യാപിച്ചില്ല. വെറും 58 മിനിറ്റ് മാത്രം നീണ്ടുനിന്ന ബജറ്റ് പ്രസംഗത്തില്‍ മോദി സര്‍ക്കാരിന്‍റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ നേട്ടങ്ങള്‍ നിരത്തിയ ധനമന്ത്രി അവ തുടരുമെന്നും പ്രഖ്യാപിച്ചു. സമ്മിശ്ര പ്രതികരണങ്ങളാണ് പതിവുപോലെ ബജറ്റിനെക്കുറിച്ച് വരുന്നത്.. വിഡിയോ കാണാം
union budget 2024 finance minister nirmala sitharaman