yogi
യുപിയില്‍ നൂറ്റിപ്പത്തിലേറെ സീറ്റുകളില്‍ ബിജെപി മുന്നില്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മല്‍സരിച്ച എല്ലാ മന്ത്രിമാരും മുന്നിലാണ്. ശക്തമായ പോരാട്ടം കാഴ്ചവച്ച് എസ്പി ബിജെപിക്ക് തൊട്ടുപിന്നിലുണ്ട്. എണ്‍പതിലേറെ സീറ്റുകളിലാണ് ലീഡ്. പോസ്റ്റല്‍ വോട്ടുകളിലെ ബിജെപി ആധിപത്യം ഇവിഎം വോട്ടുകളില്‍ കുറഞ്ഞു. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്ക് വ്യക്തമായ മുന്നേറ്റമാണ്. നാല്‍പ്പതിലേറെ സീറ്റുകളില്‍ ലീഡ് നേടി. ഗോവയില്‍ ലീഡ് നിലയില്‍ കോണ്‍ഗ്രസ് ബിജെപിയെ മറികടന്നു. മണിപ്പൂരിലും കോണ്‍ഗ്രസ് മുന്നേറ്റമാണ്. ഉത്തരാഖണ്ഡില്‍ ബിജെപി ലീഡ് നിലയില്‍ കേവലഭൂരിപക്ഷം കടന്നു.